ഇ വാർത്ത | evartha
ഖത്തറിന്റെ വിസാ സേവനം ഇനി ഇന്ത്യയിലും

ഖത്തര്‍ ഇന്ത്യയില്‍ തുടങ്ങാനിരിക്കുന്ന വിസാസേവനകേന്ദ്രങ്ങള്‍ നവംബര്‍ അവസാനത്തോടെ പ്രവര്‍ത്തനം തുടങ്ങും. കൊച്ചിയുള്‍പ്പെടെ ഏഴിടങ്ങളില്‍ ഒരുമിച്ചാണ് വിസ സേവന കേന്ദ്രങ്ങള്‍ ആരംഭിക്കുന്നത്. ഇതോടെ ഖത്തറില്‍ ജോലി നോക്കുന്നവര്‍ക്കുള്ള മുഴുവന്‍ വിസാ നടപടിക്രമങ്ങളും ഇന്ത്യയില്‍ നിന്ന് തന്നെ പൂര്‍ത്തീകരിക്കാന്‍ കഴിയും.
കഴിഞ്ഞ ദിവസമാണ് ഇന്ത്യയുള്‍പ്പെടെ എട്ട് രാജ്യങ്ങളില്‍ വിസ സേവനകേന്ദ്രങ്ങള്‍ ആരംഭിക്കാന്‍ ഖത്തര്‍ തീരുമാനിച്ചത്. തൊഴില്‍ വിസയില്‍ ഖത്തറിലേക്ക് വരുന്നവരുടെ മെഡിക്കല്‍ പരിശോധന, ബയോമെട്രിക് വിവര ശേഖരണം, തൊഴില്‍ കരാര്‍ ഒപ്പുവെയ്ക്കല്‍, എന്നിവ പൂര്‍ണമായും ഈ സേവനകേന്ദ്രങ്ങില്‍ വെച്ച് പൂര്‍ത്തിയാക്കാനാകും.
പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയായിരിക്കും ഈ കേന്ദ്രങ്ങളില്‍ സേവനങ്ങള്‍ ലഭ്യമാക്കുക. റിക്രൂട്ട്‌മെന്റ് സേവനങ്ങളും നടപടിക്രമങ്ങളും ഒറ്റ ചാനലിലൂടെ പൂര്‍ത്തീകരിക്കാന്‍ സാധിക്കുമെന്നതും പുതിയ സംവിധാനത്തിന്റെ പ്രത്യേകതയാണ്. പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ വിസാതട്ടിപ്പ്, വ്യാജ ഏജന്‍സികള്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഇല്ലാതാകും
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2xTkhPr
via IFTTT
No comments:
Post a Comment