ഇ വാർത്ത | evartha
അഭിഭാഷകനായി ദിലീപ് എത്തുന്നു

ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടു. കോടതിസമക്ഷം ബാലന്‍ വക്കീല്‍ എന്നാണ് ചിത്രത്തിന്റെ പേര്. ദിലീപ് അഭിഭാഷകന്റെ വേഷത്തിലാണ് ചിത്രത്തില്‍ എത്തുന്നത്. ദിലീപും ഉണ്ണികൃഷ്ണനും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.
വില്ലന്‍ എന്ന മോഹന്‍ലാല്‍ ചിത്രത്തിന് ശേഷം ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് കോടതിസമക്ഷം ബാലന്‍ വക്കീല്‍. നേരത്തെ ചിത്രത്തിന്റെ പേരുമായി ബന്ധപ്പെട്ട് നിരവധി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഔദ്യോഗിക പ്രഖ്യാപനത്തോടെ ഈ ഊഹാപോഹങ്ങള്‍ക്ക് അവസാനമായിരിക്കുകയാണ്.
ആലപ്പുഴ, എറണാകുളം എന്നിവിടങ്ങളിലായി സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്. സിനിമയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2qcwx9J
via IFTTT
No comments:
Post a Comment