ശബരിമലയിലെ സ്‌ത്രീപ്രവേശനം: സംസ്ഥാനത്തെ കോൺഗ്രസ്‌ നേതാക്കളുടെ നിലപാട്‌ തള്ളി രാഹുൽ ഗാന്ധി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 19, 2018

ശബരിമലയിലെ സ്‌ത്രീപ്രവേശനം: സംസ്ഥാനത്തെ കോൺഗ്രസ്‌ നേതാക്കളുടെ നിലപാട്‌ തള്ളി രാഹുൽ ഗാന്ധി

ന്യൂഡൽഹി > ശബരിമലയിൽ എല്ലാ പ്രായത്തിലുള്ള സ്‌ത്രീകൾക്കും പ്രവേശനം അനുവദിക്കുന്ന സുപ്രീം കോടതിവിധിക്കെതിരായ കേരളത്തിലെ കോൺഗ്രസ്‌ നേതാക്കളുടെ നിലപാട് കോൺഗ്രസ്‌ അധ്യക്ഷൻ രാഹുൽ ഗാന്ധി തള്ളി. സുപ്രീം കോടതിവിധി വന്നയുടൻ തന്നെ വിധിയെ സ്വാഗതം ചെയ്‌ത്‌ കോൺഗ്രസ്‌ ദേശീയ നേതൃത്വം രംഗത്തെത്തിയിരുന്നു. എന്നാൽ സംസ്ഥാനത്തെ കോൺഗ്രസ്‌ നേതാക്കൾ ആദ്യം വിധി അംഗീകരിക്കുമെന്ന നിലപാടെടുത്തെങ്കിലും പിന്നീട്‌ നിലപാട്‌ മാറ്റി ബിജെപിക്കൊപ്പം സംസ്ഥാന സർക്കാരിനെതിരെ സമരവുമായി രംഗത്തിറങ്ങുകയായിരുന്നു.

തന്നെ സന്ദർശിച്ച കെപിസിസി അധ്യക്ഷനടക്കമുള്ള കോൺഗ്രസ്‌ സംസ്ഥാന നേതാക്കളെ രാഹുൽ ഗാന്ധി അതൃപ്തി അറിയിച്ചതായാണ്‌ സൂചന. കൊടി പിടിച്ച സമരം കോൺഗ്രസ് നടത്തരുതെന്നും പ്രകോപനപരമായ സമരങ്ങൾ ഒഴിവാക്കണമെന്നും രാഹുൽ നിർദേശം നൽകി. അത്തരം സമരങ്ങളിൽ കോൺഗ്രസ്‌ നേതാക്കൾ പങ്കെടുക്കുന്നതും എഐസിസി അധ്യക്ഷൻ വിലക്കി. അത്തരം നിലപാടുകളോട് കോൺഗ്രസിന് യോജിപ്പില്ലെന്നും രാഹുൽ നേതാക്കളോട് വ്യക്തമാക്കിയെന്നാണ്‌ വിവരം.



from Kerala || Deshabhimani ​Online ​News https://ift.tt/2NM1H0U
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages