വിവാഹം ഉടൻ വേണ്ടന്ന് പ്രിയങ്കാ ചോപ്ര; ഞെട്ടി ബോളിവുഡ് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 28, 2018

വിവാഹം ഉടൻ വേണ്ടന്ന് പ്രിയങ്കാ ചോപ്ര; ഞെട്ടി ബോളിവുഡ്

ഇ വാർത്ത | evartha
വിവാഹം ഉടൻ വേണ്ടന്ന് പ്രിയങ്കാ ചോപ്ര; ഞെട്ടി ബോളിവുഡ്

ബോളിവുഡ് താരം പ്രിയങ്കാ ചോപ്രയുടെയും അമേരിക്കൻ ഗായകൻ നിക് ജോനാസിന്റെയും വിവാഹത്തിനായി പ്രേക്ഷകര്‍ ആകാംഷ പൂര്‍വ്വം കാത്തിരി ക്കുകയായിരുന്നു. എന്നാൽ ഇരുവരുടെയും വിവാഹം ഉടന്‍ ഇല്ലെന്നാണു ഒടുവിൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ. വിവാഹം ഉടൻ വേണ്ടെന്നാണു പ്രിയങ്കയുടെയും നിക്കിന്റെയും തീരുമാനമെന്നു അടുത്തവൃത്തങ്ങൾ അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഇരുവരും ഏറ്റെടുത്ത ജോലികള്‍ തീർക്കാനുള്ള തിരക്കിലാണ്. അതിനു ശേഷം അടുത്ത വർഷം മാത്രമേ വിവാഹമുണ്ടാകൂ എന്നാണ് അടുത്തവൃത്തങ്ങൾ നൽകുന്ന സൂചന. എന്നാൽ ഇതിനിടെ നവംബർ 29ന് സുഹൃത്തുക്കൾക്കായി സംഗീത വിരുന്നൊരുക്കാൻ നിക് ജോനാസും പ്രിയങ്ക ചോപ്രയും തീരുമാനിച്ചിട്ടുണ്ട്.

ആഗസ്റ്റിൽ പ്രിയങ്കയുടെ മുംബൈയിലെ വസതിയിൽ വച്ചായിരുന്നു വിവാഹ നിശ്ചയം.
പിന്നീടുള്ള ഇരുവരുടെയും ഒരുമിച്ചുള്ള യാത്രകളുടെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകർ ഏറ്റെടുത്തിരുന്നു. നിക് ജോനാസും പ്രിയങ്കയും തമ്മിലുള്ള വിവാഹം ഉടൻ നടക്കുമെന്ന് നിക്കിന്റെ സഹോദരൻ ജോ ജോനാസ് അറിയിച്ചതിനു പിന്നാലെ ഡിസംബറിൽ ജോധ്പൂരിൽ വച്ചു വിവാഹം നടത്താൻ തീരുമാനിച്ചിരുന്നു.

കുഞ്ഞിനെ കുറിച്ചുള്ള ചിന്തകൂടി പ്രിയങ്ക പങ്കുവച്ചതോടെ താരത്തിന്റെ വിവാഹം ഉടൻ ഉണ്ടാകുമെന്ന വിലയിരുത്തലിലായിരുന്നു ആരാധകർ.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2qgqtwK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages