ശ്രീനാരായണഗുരു തീര്‍ഥാടന സര്‍ക്യൂട്ടിന് അനുമതി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 6, 2018

ശ്രീനാരായണഗുരു തീര്‍ഥാടന സര്‍ക്യൂട്ടിന് അനുമതി

സ്വന്തം ലേഖകൻ
ശ്രീനാരായണ ഗുരു തീർഥാടന സർക്യൂട്ടിന് സ്വദേശി ദർശൻ പദ്ധതിപ്രകാരം കേന്ദ്രസർക്കാർ തത്വത്തിൽ അനുമതി നൽകിയതായി മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.

118 കോടിയുടെ പദ്ധതിയാണ് സംസ്ഥാന വിനോദസഞ്ചാര വകുപ്പ് നൽകിയതെങ്കിലും 70 കോടിയുടെ പദ്ധതിക്കാണ് അംഗീകാരം ലഭിച്ചത്. ഗുരുവിന്റെ ജീവിതവുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ കോർത്തിണക്കിയാണ് സർക്യൂട്ട് ആവിഷ്കരിച്ചത്.
ഗുരു ജനിച്ച ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം, അരുവിപ്പുറം, അണിയൂർ ദുർഗാദേവീ ക്ഷേത്രം, കോലത്തുകര ശിവക്ഷേത്രം, കന്നുംപാറ സുബ്രഹ്മണ്യസ്വാമിക്ഷേത്രം, മണ്ണന്തല ആനന്ദവല്ലീശ്വരം ക്ഷേത്രം, തോന്നയ്ക്കൽ കുമാരനാശാൻ സ്മാരകം, കായിക്കര കുമാരനാശാൻ സ്മാരകം, ശിവഗിരി ശ്രീനാരായണ ഗുരു  ആശ്രമം എന്നിവയെല്ലാം ബന്ധപ്പെടുത്തിയ സർക്യൂട്ടിന്റെ ഭാഗമായി വൻതോതിലുള്ള വികസന പ്രവർത്തനങ്ങളാണ് നടപ്പാക്കുക. അരുവിപ്പുറത്ത്നിന്ന് ശിവഗിരിവരെ നീളുന്ന തീർഥാടന സർക്യൂട്ടിൽ ഗുരുവിന്റെ ജീവിതത്തിലെ പ്രധാന സംഭവങ്ങൾ രേഖപ്പെടുത്തും.

ലൈറ്റ് ആൻഡ‌് സൗണ്ട് ഷോയും ഓപ്പൺഎയർ തിയറ്ററും
ശിവഗിരിയിൽ ലൈറ്റ് ആൻഡ‌് സൗണ്ട് ഷോ സംവിധാനം, ഓപ്പൺ എയർ തിയറ്റർ, ടൂറിസ്റ്റ് ഫെസിലിറ്റേഷൻ സെന്റർ, 2000പേർക്ക് ഇരിക്കാവുന്ന ഭക്ഷണശാല, ആരോഗ്യശുശ്രൂഷാകേന്ദ്രം, ഔഷധസസ്യത്തോട്ടം, സൗരോർജ പ്ലാന്റ് തുടങ്ങിയ സൗകര്യങ്ങളും  ഒരുക്കും. ശിവഗിരി മഠത്തിലെ വൈദ്യുതിലൈനുകൾ ഭൂമിക്കടിയിൽ മാറ്റിസ്ഥാപിക്കാനും പദ്ധതിയുണ്ട്. അരുവിപ്പുറത്തെ മ്യൂസിയം കോംപ്ലക്സിൽ ആർട്ട് ഗ്യാലറിയും മൾട്ടിമീഡിയ സംവിധാനവും ഗവേഷണ കേന്ദ്രവും ഉണ്ടാകും.

ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ പ്രകാശ സംവിധാനങ്ങൾ, ആധുനിക ഭക്ഷണശാല, ഡിസ്പെൻസറി എന്നിവ സ്ഥാപിക്കും. കുന്നുംപാറ ക്ഷേത്രത്തിൽ‍ കൺവൻഷൻ സെന്റർ, സോളാർ പ്ലാന്റ്, പ്രവേശന കവാടം എന്നിവ നിർമിക്കും. വിശദമായ പദ്ധതിരേഖ ഒരാഴ്ചയ്ക്കകം സമർപ്പിക്കും.  അണിയൂർ ദുർഗാദേവീ ക്ഷേത്രം, കോലത്തുകര ശിവക്ഷേത്രം എന്നിവിടങ്ങളിലെ നടത്തിവരുന്ന വികസന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും മന്ത്രി അറിയിച്ചു  ചെമ്പഴന്തിയിലെ ശ്രീനാരായണ ഗുരുകുലത്തിൽ സംസ്ഥാന സർക്കാർ 10 കോടിരൂപ ചെലവിൽ അത്യാധുനിക കൺവൻഷൻ സെന്ററും നിർമിക്കും.



from Kerala || Deshabhimani ​Online ​News https://ift.tt/2No4Ofb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages