പാലക്കാട്
ശബരിമലയിൽ കലാപത്തിന്റെ ട്രയലാണ് നടന്നതെന്ന് പ്രശസ‌്ത കർണാട്ടിക് സംഗീതജ്ഞൻ ടി എം കൃഷ‌്ണ. ഫൈൻ ആർട‌്സ‌് സൊസൈറ്റി സംഗീതോത്സവത്തിനെത്തിയ അദ്ദേഹം ദേശാഭിമാനിക്ക‌് അനുവദിച്ച അഭിമുഖത്തിലാണ‌് നിലപാട‌് വ്യക്തമാക്കിയത‌്. പ്രാർത്ഥിക്കാനെത്തുന്ന ആർക്കും ശബരിമലയിൽ പ്രവേശിക്കാം. യഥാർത്ഥ ഈശ്വര വിശ്വാസികൾ തടയില്ല. സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്യുന്നു. സ്ത്രീ പുരുഷ സമത്വമെന്നത് പ്രസംഗിച്ച‌് നടക്കൽ മാത്രമല്ല, എങ്ങിനെ നടപ്പിൽ വരുത്താമെന്നതിന് ഇടതുപക്ഷ സർക്കാർ സ്വീകരിക്കുന്ന നിലപാട് പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.
സംഘപരിവാർ ഭീകരതയ‌്ക്കെതിരെ ചെറുത്തുനിൽപ്പ‌് തന്നെയാണ് കാലം ആവശ്യപ്പെടുന്നത്. സ്ത്രീകൾക്കുനേരെയുള്ള കടന്നുകയറ്റങ്ങൾ കൂടിവരുന്ന കാലത്തിലൂടെയാണ് നമ്മൾ കടന്നുപോകുന്നത്. സ്ത്രീയെ അംഗീകരിക്കലാണ് വേണ്ടത്. അപമാനിക്കുകയല്ല.ശബരിമലയിൽ ആർക്കെല്ലാം കയറണമൊ അവരെല്ലാം കയറണം. സികൾക്കുള്ളതുതന്നെയാണ് ക്ഷേത്രം. സ്ത്രീയെന്ന കാരണത്താൽ വിവേചനം പാടില്ല. ഭരണഘടന തരുന്ന അവകാശങ്ങൾക്ക് മേലുള്ള കടന്നുകയറ്റങ്ങളെ മാനുഷിക മൂല്യങ്ങളുയർത്തിപ്പിടിച്ച് പോരാടണം‐ ടി എം കൃഷ്ണ പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2qbKlkI
via IFTTT
No comments:
Post a Comment