കൊച്ചി> അറബിക്കടലിൽ രൂപപ്പെട്ട ന്യുനമർദ്ദം ശക്‌തി പ്രാപിച്ചതോടെ സംസ്‌ഥാനത്ത് പരക്കെ മഴ തുടങ്ങി. മഴ ചിലയിടങ്ങളിൽ കനത്തതോടെ കൂടുതൽ ഡാമുകളും തുറക്കുകയാണ്. മുല്ലപ്പെരിയാർ അണക്കെട്ട് നിറയുന്ന സഹചര്യത്തിൽ ഇടുക്കി അണക്കെട്ടും തുറക്കണമോയെന്നും ആലോചിക്കും.
ഇന്നലെ തുറന്ന പൊൻമുടി, മാട്ടുപ്പെട്ടി ഡാമുകളിലെ കൂടുതൽ ഷട്ടറുകൾ തുറക്കും.ഇടുക്കി ജില്ലയിൽ ശക്തമായ മഴയ്ക്കുളള സാധ്യത പ്രവചിച്ചിട്ടുളള സാഹചര്യത്തിൽ പൊൻമുടി, മാട്ടുപ്പെട്ടി ഡാമുകളിലൂടെ കൂടുതൽ വെളളം തുറന്നു വിടും. മാട്ടുപ്പെട്ടി ഡാമിലെ രണ്ടു ഷട്ടറുകളിലൂടെ വെള്ളിയാഴ്ച രാവിലെ മുതൽ ഘട്ടം ഘട്ടമായി 50 ക്യുമെക്സ് ജലമാണ് തുറന്നു വിടുക, വ്യാഴാഴ്ച രാവിലെ മുതൽ 25 ക്യം മെക്സ് വെള്ളം ഒഴുക്കിയിരുന്നതാണ് 50 ക്യൂമെക്സായി ഉയർത്തുന്നത്. മൂന്നാർ, മുതിരപ്പുഴ, കല്ലാർകുട്ടി, ലോവർപെരിയാർ എന്നീ മേഖലകളിലുളളവർ അതീവ ജാഗ്രത പാലിക്കണം.
പൊൻമുടി ഡാമിൽ നിന്നും തുറന്നു വിടുന്ന വെളളത്തിന്റെ അളവ് വെള്ളിയാഴ്ച രാവിലെ 10 മുതൽ മൂന്നു ഷട്ടറുകളിലൂടെ ഘട്ടം ഘട്ടമായി 100 ക്യുമെക്സിയി വർധിപ്പിക്കും. സെപ്തം ബർ 25 മുതൽ രണ്ട് ഷട്ടറുകളിലൂടെ ഒഴുക്കി വിടുന്ന 45 ക്യുമെക്സ് ജലത്തിന്റെ അളവാണ് ഘട്ടം ഘട്ടമായി 100 ക്യു മെക്സിലേക്ക് ഉയർത്തുന്നത്. പന്നിയാർ, മുതിരപ്പുഴയാർ, പെരിയാർ എന്നീ നദികളുടെ തീരത്തുളളവർ അതീവ ജാഗ്രത പാലിക്കണമെന്ന് ഇടുക്കി ജില്ലാ കലക്ടർ അറിയിച്ചു.
കക്കയം ഡാം ഷട്ടറുകൾ ഇന്ന് ഉച്ചക്ക് രണ്ടു മണിക്ക് തുറക്കുമെന്ന് ഡാം സേഫ്റ്റി എക്സിക്യുട്ടീവ് എഞ്ചീനിയർ അറിയിച്ചു. അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ട് അതിതീവ്ര മഴക്ക് സാധ്യതയുള്ള മുന്നറിയിപ്പ് ലഭിച്ച സാഹചര്യത്തിലാണിത്.കുറ്റ്യാടി പുഴയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണം .
വ്യാഴാഴ്‌ച മലമ്പുഴ ഡാമിന്റെ നാല് ഷട്ടർ തുറന്നിട്ടുണ്ട്. നാലു ഷട്ടറുകൾ 30 സെന്റീമീറ്റർ വീതമാണ‌് ഉയർത്തിയത‌്. മുൻകരുതൽ നടപടിയെന്ന നിലയിൽ ജലനിരപ്പ‌് ക്രമീകരിക്കുന്നതിനാണ‌് ഷട്ടർ തുറക്കുന്നതെന്ന് ഇറിഗേഷൻ എക്സിക്യുട്ടീവ് എൻജിനിയർ എസ് എസ് പത്മകുമാർ അറിയിച്ചു.115. 06 മീറ്റർ പരമാവധി ജലനിരപ്പുള്ള അണക്കെട്ടിൽ നിലവിൽ 114.03 മീറ്റർ വെള്ളമുണ്ട‌്. കഴിഞ്ഞ രണ്ട് ദിവസം വൃഷ്ടി പ്രദേശത്ത് നല്ല മഴ ലഭിച്ചു.
from Kerala || Deshabhimani Online News https://ift.tt/2ygCCWl
via IFTTT
No comments:
Post a Comment