ഇ വാർത്ത | evartha
“രാഹുല്‍ ഈശ്വറും സംഘവും പമ്പയില്‍ സ്ത്രീകളെ തടഞ്ഞ് പരിശോധിക്കുന്നു”
പമ്പയിൽ രാഹുൽ ഈശ്വരന്റെ നേതൃത്വത്തിൽ 15 പേരിൽ താഴെയുള്ള യുവാക്കളുടെ സംഘം സന്നിധാനത്തേക്ക് പോകുന്ന സ്ത്രീകളെ തടഞ്ഞ് പരിശോധിക്കുന്നതായി സംവിധായകന്‍ ഡോ ബിജു.ഔദ്യോഗിക മീറ്റിങ്ങിനായി ശബരിമലയിൽ എത്തിയതാണ് ഡോ ബിജു.പൊലീസുകാർ ഇപ്പോൾ നടപടികൾ ഒന്നും സ്വീകരിക്കുന്നതായി കാണുന്നില്ലെന്നും ഡോ ബിജു ഫേസ്ബുക്കില്‍ കുറിച്ചു.ഔദ്യോഗിക മീറ്റിങിന് എത്തിയ സ്ത്രീ ഉദ്യോഗസ്ഥരെ പോലും ഇവർ പരിശോധിക്കുന്നുണ്ട്.
നേരത്തെ രാഹുല്‍ ഈശ്വറിനെയും മുത്തശിയെയും പോലീസ് തടഞ്ഞതിനെ തുടര്‍ന്ന് നിലക്കലില്‍ നേരിയ സംഘര്‍ഷം ഉടലെടുത്തിരുന്നു.രാഹുല്‍ ഈശ്വറും മുത്തശ്ശി ദേവകി അന്തര്‍ജനവും ഒപ്പം നുറോളം വരുന്ന ഭക്തരുമാണ് വാഹനങ്ങളില്‍ പമ്പയിലേക്ക് പോകാന്‍ ശ്രമിച്ചത്. ഇവരെ തടഞ്ഞതിനെ തുടര്‍ന്ന് പൊലീസുമായി വാക്കുതര്‍ക്കമുണ്ടാവുകയും രാഹുല്‍ ഈശ്വറും സംഘവും ശരണം വിളിച്ച് പ്രതിഷേധിക്കുകയും ചെയ്തു.
തീര്‍ഥാടകരുമായി വരുന്ന വാഹനങ്ങള്‍ നിലയ്ക്കല്‍ പാര്‍ക്ക് ചെയ്യണം. അവിടെനിന്ന് കെഎസ്‌ആര്‍ടിസി ബസുകളില്‍ പമ്പയിലേക്ക് പോകണം എന്നായിരുന്നു പോലീസ് നിര്‍ദ്ദേശം. സ്വകാര്യ വാഹനങ്ങള്‍ പമ്പയിലേക്കു കടത്തിവിടില്ലെന്ന് പോലീസ് അറിയിച്ചിരുന്നു.ഇത് പ്രകാരമാണു പോലീസ് രാഹുല്‍ ഈശ്വറിന്റെ വാഹനം തടഞ്ഞത്.പ്രതിഷേധത്തെ തുടര്‍ന്ന് പിന്നീട് വാഹനം കടത്തിവിട്ടു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
പമ്പയിൽ രാഹുൽ ഈശ്വരന്റെ നേതൃത്വത്തിൽ 15 പേരിൽ താഴെയുള്ള യുവാക്കളുടെ സംഘം സന്നിധാനത്തേക്ക് പോകുന്ന സ്ത്രീകളെ തടഞ്ഞ് പരിശോധിക്കുന്നു. ഔദ്യോഗിക മീറ്റിങിന് എത്തിയ സ്ത്രീ ഉദ്യോഗസ്ഥരെ പോലും ഇവർ പരിശോധിക്കുന്നു. പൊലീസുകാർ ഇപ്പോൾ നടപടികൾ ഒന്നും സ്വീകരിക്കുന്നതായി കാണുന്നില്ല. ഉടൻ തന്നെ ഈ 15 കുല പുരുഷന്മാരെയും പോലീസ് വേണ്ട വിധം കൈകാര്യം ചെയ്തത് സഞ്ചാര സ്വാതന്ത്ര്യം പുനഃസ്ഥാപിക്കും എന്ന് കരുതുന്നു. (ഇവന്മാരുടെ ഒക്കെ കൂടെ തികച്ചും 15 പേര് കൂടെ ഇല്ല എന്നതാണ് ഏറെ രസം)
പമ്പയിൽ രാഹുൽ ഈശ്വരന്റെ നേതൃത്വത്തിൽ 15 പേരിൽ താഴെയുള്ള യുവാക്കളുടെ സംഘം സന്നിധാനത്തേക്ക് പോകുന്ന സ്ത്രീകളെ തടഞ്ഞ്…
Posted by Bijukumar Damodaran on Tuesday, October 16, 2018
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2PDLV9Y
via IFTTT
No comments:
Post a Comment