ഭാര്യമാരെ ഒപ്പം കൊണ്ടു​ പോകാൻ അനുവദിക്കണം: ബി.സി.സി.​ഐക്ക്​ കത്തയച്ച് കോഹ്‌ലി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 7, 2018

ഭാര്യമാരെ ഒപ്പം കൊണ്ടു​ പോകാൻ അനുവദിക്കണം: ബി.സി.സി.​ഐക്ക്​ കത്തയച്ച് കോഹ്‌ലി

ഇ വാർത്ത | evartha
ഭാര്യമാരെ ഒപ്പം കൊണ്ടു​ പോകാൻ അനുവദിക്കണം: ബി.സി.സി.​ഐക്ക്​ കത്തയച്ച് കോഹ്‌ലി

വിദേശ രാജ്യങ്ങളിൽ പരമ്പരക്ക്​ പോകുമ്പോൾ ഭാര്യമാരെ ഒപ്പം കൊണ്ടു​ പോകാൻ ക്രിക്കറ്റ്​ ടീം അംഗങ്ങളെ അനുവദിക്കണമെന്ന്​ ക്യാപ്​റ്റൻ വിരാട്​ കോഹ്​ലി. ബി.സി.സി.​ഐക്ക്​ അയച്ച കത്തിലാണ്​ ഇക്കാര്യം ചൂണ്ടിക്കാട്ടിയത്​. കോഹ്​ലിയുടെ ആവശ്യം ടീം മാനേജ്മെൻറ് ​ ബി.സി.സി.​ഐ ഭരണസമിതിയെ അറിയിച്ചുവെന്നാണ്​ വിവരം.

ആഴ്​ചകൾക്ക്​ മുമ്പാണ്​ ബി.സി.സി.​ഐയെ കോഹ്​ലി ഇക്കാര്യം അറിയിച്ചത്​. വിദേശരാജ്യങ്ങളിൽ പരമ്പരക്ക്​ പോകുമ്പോൾ കോഹ്​ലിയെ ഭാര്യ അനുഷ്ക ശർമ്മ അനുഗമിക്കാറുണ്ട്​. ഇതേപോലെ മറ്റ്​ അംഗങ്ങൾക്കും അവരുടെ ഭാര്യമാരെ കൊണ്ടു പോകാൻ അനുവദിക്കണമെന്നാണ്​ കോഹ്​ലിയുടെ ആവശ്യം. അതേസമയം, ബി.സി.സി.​ഐയുടെ പുതിയ ഭരണസമിതി സ്ഥാനമേൽക്കുന്നത്​ വരെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകില്ലെന്നാണ്​ വിവരം.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2O7UrS9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages