ഇ വാർത്ത | evartha
ബ്രൂവറികള്‍ക്കുളള അനുമതി റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് കള്ളക്കളിയെന്ന് ചെന്നിത്തല
തിരുവനന്തപുരം: ബ്രൂവറി-ഡിസ്റ്റിലറി അനുമതി റദ്ദാക്കിക്കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് തട്ടിപ്പെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിവാദം മൂലം അനുമതി റദ്ദാക്കുന്നുവെന്ന ഉത്തരവ് വ്യവസായികളെ സഹായിക്കാനാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചാണ് അനുമതി നല്‍കിയതെങ്കിലും വിവാദങ്ങളുണ്ടാക്കി യോജിപ്പിന്റെ അന്തരീക്ഷം ഇല്ലാതാക്കാന്‍ ശ്രമം നടന്നതിനാലാണ് അനുമതി റദ്ദാക്കുന്നതെന്നാണ് വിചിത്രമായ ഉത്തരവില്‍ പറയുന്നത്. നിയമാനുസൃതം നല്കിയ അനുമതി റദ്ദാക്കുന്നതിന് വിവാദം ഒരു കാരണമായി പറയുന്നത് നിയമപരമായി സാധുവല്ലാത്ത കാര്യമാണ്.
അതിനാല്‍ തന്നെ കോടതിയില്‍ ഈ ഉത്തരവ് നിലനില്ക്കുകയില്ല. അനുമതി റദ്ദാക്കപ്പെട്ട ബ്രൂവറികളുടെയും ഡിസ്റ്റിലറികളുടെയും ഉടമകള്‍ക്ക് പുഷ്പം പോലെ ഈ ഉത്തരവ് കോടതി വഴി റദ്ദാക്കി എടുക്കാന്‍ കഴിയും. സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതും അത് തന്നെയാണ്. തത്ക്കാലം ബ്രൂവറി അഴിമതിയില്‍ നിന്ന് മുഖം രക്ഷിക്കാനും പിന്നീട് കോടതി വഴി ബ്രൂവറികള്‍ക്കും ഡിസ്റ്റിലറികള്‍ക്കും അനുമതി പുന:സ്ഥാപിച്ചു നല്‍കാനുമുള്ള വളഞ്ഞ ബുദ്ധിയാണ് സര്‍ക്കാര്‍ ഇവിടെ പ്രയോഗിച്ചിരിക്കുന്നത്.നേരത്തെ പുറപ്പെടുവിച്ച ഉത്തരവ് നിയമപരമാണെന്ന് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവില്‍ പറയുന്നത് ബ്രൂവറിക്കാര്‍ക്കും ഡിസ്റ്റിലറിക്കാര്‍ക്കും കാര്യങ്ങള്‍ എളുപ്പമാക്കും. ഈ ഒത്തുകളി അനുവദിക്കാന്‍ പോകുന്നില്ലെന്ന് രമേശ് ചെന്നിത്തല മുന്നറിയിപ്പ് നല്കി.
നവകേരള നിര്‍മിതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകവെ വിവാദങ്ങള്‍ ഒഴിവാക്കാനാണ് അനുമതി റദ്ദാക്കുന്നതെന്ന വാദമുയര്‍ത്തിയാണ് മുഖ്യമന്ത്രി അനുമതി റദ്ദാക്കിയത്. ചട്ടങ്ങളും നിയമങ്ങളും പരിശോധിച്ചാണ് ബ്രൂവറിക്ക് അനുമതി നല്‍കിയതെന്നാണ് ഉത്തരവില്‍ വ്യക്തമാക്കുന്നത്. ബ്രൂവറി അനുമതിക്ക് മാനദണ്ഡം നിശ്ചയിക്കാന്‍ പുതിയ സമിതിയെ നിശ്ചയിച്ചതായും ഈ മാസം 31-നകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമിതിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2pQQDpD
via IFTTT
No comments:
Post a Comment