ഞാന്‍ പ്രതീക്ഷിച്ച പോലെയല്ലായിരുന്നു കാര്യങ്ങള്‍; പേളി മാണി: വീഡിയോ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 1, 2018

ഞാന്‍ പ്രതീക്ഷിച്ച പോലെയല്ലായിരുന്നു കാര്യങ്ങള്‍; പേളി മാണി: വീഡിയോ

ഇ വാർത്ത | evartha
ഞാന്‍ പ്രതീക്ഷിച്ച പോലെയല്ലായിരുന്നു കാര്യങ്ങള്‍; പേളി മാണി: വീഡിയോ

പ്രതീക്ഷിച്ച പോലെയല്ലായിരുന്നു ബിഗ് ബോസ് ഷോ എന്ന് പേളി മാണി. ബിഗ് ബോസിലെ നൂറ് ദിവസത്തെ താമസത്തിന് ശേഷം പുറത്തെത്തിയ പേളി ഫേസ്ബുക്ക് ലൈവിലൂടെയാണ് ആരാധകരുമായി തന്റെ അനുഭവങ്ങള്‍ പങ്കുവച്ചത്. ബിഗ് ബോസില്‍ തനിക്ക് മുന്നോട്ട് പോകുവാന്‍ പിന്തുണ നല്‍കിയവര്‍ക്ക് നന്ദി പറഞ്ഞ പേളി, ഷോയില്‍ വിജയിയായ സാബുമോനെ അഭിനന്ദിക്കുകയും ചെയ്തു.

ഏറ്റവും അര്‍ഹതപ്പെട്ടയാളാണ് വിജയിയായത്. താന്‍ പ്രതീക്ഷിച്ചത് പോലെയല്ലായിരുന്നു ബിഗ് ബോസില്‍ സംഭവിച്ചത്. എന്നെ ഇഷ്ടപ്പെടുന്നവര്‍ക്ക് അവിടെ കാണാനായത് തന്റെ വീക്ക് സൈഡ് മാത്രമായിരുന്നു. അതിന്റെ അകത്ത് നടന്നതൊന്നും മനസില്‍ വയ്ക്കുന്നില്ല, എല്ലാവരോടും സ്‌നേഹം മാത്രമാണ്.

ഷോയ്ക്ക് ശേഷം പുറത്തിറങ്ങിയ തന്നോട് ഒരു പാട് പേര്‍ നിരവധി ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ടെന്നും പേളി പറഞ്ഞു. അതേസമയം വഴക്കിട്ടെങ്കിലും ശ്രീനിഷുമായിട്ടുള്ളത് ശരിക്കുള്ള ഇഷ്ടമാണ്, താന്‍ ഒരു വഴക്കാളിയാണെന്നും, എന്തെങ്കിലും ബുദ്ധിമുട്ട് ആര്‍ക്കെങ്കിലും ഉണ്ടായിട്ടുണ്ടെങ്കില്‍ ക്ഷമിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.

Thank You … Thank You … Thank You! A Million Times for the Love. ❤

Posted by Pearle Maaney on Sunday, September 30, 2018

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2NXFhyU
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages