ഇ വാർത്ത | evartha
‘ഇന്ത്യൻ ജനാധിപത്യത്തിന് പ്രവാസിയുടെ കൈയൊപ്പ്’; സലാലയിൽ പ്രവാസി വോട്ട് ചേർക്കൽ ക്യാമ്പയ്നിന് ആരംഭം
സലാല: കെ.എം.സി.സി മലപ്പുറം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവാസി ഇന്ത്യക്കാരുടെ പേര് വോട്ടർപട്ടികയിൽ ചേർക്കുന്നതിനുള്ള കാമ്പയിൻ ആരംഭിച്ചു. ‘ഇന്ത്യൻ ജനാധിപത്യത്തിന് പ്രവാസിയുടെ കൈയൊപ്പ്’ എന്ന തലക്കെട്ടിൽ നടക്കുന്ന കാമ്പയിൻ സലാല കെ.എം.സി.സി ഓഫിസിൽ കേന്ദ്ര കമ്മിറ്റി വൈസ് പ്രസിഡൻറ് കാസിം കോക്കൂരിെൻറ പേര് ഓൺലൈനിലൂടെ വോട്ടർ പട്ടികയിൽ ചേർത്താണ് തുടങ്ങിയത്.
പരിപാടിക്ക് ജില്ല നേതാക്കളായ റഷീദ് കൈനിക്കര, ജംഷാദ് ഐ.പി തുടങ്ങിയവർ നേതൃത്വം നൽകി. സലാല കേന്ദ്ര കമ്മറ്റി ഭാരവാഹികളായ റഷീദ് കൽപറ്റ, ഷബീർ കാലടി, വി.സി മുനീർ, ആർ.കെ അഹമ്മദ് എന്നിവർ ആശംസകൾ അർപ്പിച്ചു.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2CvTs75
via IFTTT
No comments:
Post a Comment