സന്നിധാനത്ത് മാധ്യമങ്ങള്‍ക്ക് സംരക്ഷണം നല്‍കും; മടങ്ങാന്‍ ആവശ്യപ്പെട്ടെന്ന പ്രചരണം തെറ്റ്: ഐജി ശ്രീജിത്ത് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 22, 2018

സന്നിധാനത്ത് മാധ്യമങ്ങള്‍ക്ക് സംരക്ഷണം നല്‍കും; മടങ്ങാന്‍ ആവശ്യപ്പെട്ടെന്ന പ്രചരണം തെറ്റ്: ഐജി ശ്രീജിത്ത്

ശബരിമല > സന്നിധാനത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് സംരക്ഷണം നല്‍കുമെന്ന് ഐജി എസ് ശ്രീജീത്ത്. സന്നിധാനത്തുനിന്നും മാധ്യമങ്ങളോട് ഇറങ്ങാന്‍ ആവശ്യപ്പെട്ടെന്ന പ്രചരണം തെറ്റാണ്. ഇന്നലെ രാത്രിയില്‍ തന്നെ താന്‍ നേരിട്ടെത്തി മാധ്യമങ്ങള്‍ക്ക് സുരക്ഷനല്‍കുമെന്ന് ഉറപ്പുകൊടുത്തിരുന്നുവെന്നും ഐജി 'ദേശാഭിമാനി'യോട് പറഞ്ഞു.

മാധ്യമപ്രവര്‍ത്തകരുടെ സുരക്ഷയെ സംബന്ധിച്ച് അഭ്യൂഹങ്ങളാണ് പരത്തുന്നത്. ഭയപ്പെടേണ്ട സാഹചര്യം ഇല്ല. അതുകൊണ്ടാണ് താന്‍ ഞായറാഴ്‌‌‌ച്ച സന്നിധാനത്ത് ക്യാംപ് ചെയ്‌തതെന്നും ഐജി അറിയിച്ചു.

സന്നിധാനത്ത് സംഘപരിവാര്‍ അക്രമികള്‍ മാധ്യമപ്രവര്‍ത്തകരെ നിരന്തരം ഭീഷണിപ്പെടുത്തുന്നുണ്ട്. ചാനലുകളുടെ വാഹനങ്ങളും മറ്റ് ഉപകരണങ്ങളും തകര്‍ക്കുകയും ചെയ്‌തു. അക്രമത്തെക്കുറിച്ചും തങ്ങള്‍ക്കിഷ്‌ടമില്ലാത്തതുമായ വാര്‍ത്തകള്‍ നല്‍കിയെന്നാരോപിച്ചായിരുന്നു മാധ്യമവേട്ട. ഇതോടെ ചാനലുകള്‍ സന്നിധാനത്തുനിന്നും മടങ്ങി തുടങ്ങിയിട്ടുണ്ട്.



from Kerala || Deshabhimani ​Online ​News https://ift.tt/2R8BcoF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages