സ്‌ത്രീപ്രവേശം വേണം ; കെപിസിസിയെ തള്ളി രാഹുൽഗാന്ധി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, October 31, 2018

സ്‌ത്രീപ്രവേശം വേണം ; കെപിസിസിയെ തള്ളി രാഹുൽഗാന്ധി

ന്യൂഡൽഹി
ശബരിമലയിൽ എല്ലാപ്രായത്തിലുമുള്ള സ‌്ത്രീകളെ  പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതി വിധിക്ക‌് എതിരെ നിലപാടെടുത്ത കെപിസിസിയെ പരസ്യമായി തള്ളിപ്പറഞ്ഞ‌് കോൺഗ്രസ‌് അധ്യക്ഷൻ രാഹുൽ ഗാന്ധി. സ‌്ത്രീകൾക്ക‌് ശബരിമലയിൽ പ്രവേശനം അനുവദിക്കണമെന്നാണ‌് തന്റെ നിലപാടെന്ന‌് അദ്ദേഹം ആവർത്തിച്ച‌് വ്യക്തമാക്കി. ഈ വിഷയത്തിൽ താനും കേരളത്തിലെ കോൺഗ്രസ‌് പാർടിയുമായി അഭിപ്രായവ്യത്യാസമുണ്ടെന്നും  ഇൻഡോറിൽ ദേശീയമാധ്യമങ്ങളോട‌് തുറന്നുപറഞ്ഞു.

രാഹുൽ ഗാന്ധിയുടെ പ്രതികരണത്തെ അനുകൂലിച്ച‌് എഐസിസിയും രംഗത്തെത്തി. രാഹുലിന്റെ പ്രതികരണത്തിൽ തെറ്റില്ലെന്നും  സ‌്ത്രീകൾക്ക‌് പ്രവേശം അനുവദിക്കണമെന്നുതന്നെയാണ‌് തന്റെയും നിലപാടെന്നും എഐസിസി വക്താവും രാജ്യസഭ പ്രതിപക്ഷ ഉപനേതാവുമായ ആനന്ദ‌് ശർമ വ്യക്തമാക്കി.

ശബരിമലയിൽ സ‌്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതി വിധിയെ കുറിച്ച‌് അഭിപ്രായം എന്താണെന്ന‌് ഇക്കണോമിക‌്ടൈംസ‌് ലേഖകൻ രാഹുലിനോട‌് ചോദിച്ചു. സ‌്ത്രീകൾ എല്ലാ കാര്യത്തിലും പുരുഷന്മാർക്ക‌് തുല്യരാണെന്നും അവർക്ക‌് എല്ലായിടത്തും പ്രവേശനം അനുവദിക്കണമെന്നുമാണ‌് നിലപാടെന്ന‌് രാഹുൽ മറുപടി നൽകി. ‘കേരളത്തിലെ പുരുഷന്മാർക്കും സ‌്ത്രീകൾക്കും ശബരിമല വലിയ വൈകാരിക വിഷയമാണെന്ന‌് ചില കെപിസിസി നേതാക്കൾ ധരിപ്പിച്ചു. ശബരിമലയിൽ സ‌്ത്രീകളെ പ്രവേശിപ്പിക്കുന്നതിനെ എതിർത്താൽ, ആ നിലപാടിനെ സ‌്ത്രീകളും പിന്തുണയ‌്ക്കുമെന്നാണ‌് അവർ പറഞ്ഞത‌്. കെപിസിസിയാണ‌് കേരളത്തിലെ പുരുഷന്മാരെയും സ‌്ത്രീകളെയും പ്രതിനിധീകരിക്കുന്നത‌് എന്നതിനാൽ, അവരുടെ താൽപ്പര്യങ്ങൾക്കുമുന്നിൽ ഈ അഭിപ്രായം  അടിയറവയ‌്ക്കുകയായിരുന്നു.’ – രാഹുൽ പറഞ്ഞു.

ശബരിമല വിഷയത്തിൽ സുപ്രീംകോടതി ഉത്തരവ‌് നടപ്പാക്കുന്ന സംസ്ഥാന സർക്കാരിനെ എതിർക്കുന്ന കേരളത്തിലെ കോൺഗ്രസ‌് നേതൃത്വവും പ്രതിപക്ഷനേതാവും ഇതോടെ പൂർണമായും പ്രതിരോധത്തിലായി. ദേശീയ നേതൃത്വം തങ്ങളുടെ നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്ന‌് വ്യക്തമാക്കിയതോടെ കെപിസിസി ഒറ്റപ്പെട്ടു. കോൺഗ്രസ‌് അധ്യക്ഷനും എഐസിസിക്കും ശബരിമല വിഷയത്തിൽ കെപിസിസി നിലപാടിനോട‌് കടുത്ത വിയോജിപ്പാണെന്ന‌് നേരത്തെ വ്യക്തമായിരുന്നു. സംഘപരിവാർ സംഘടനകളുടെ ശൈലി അനുകരിച്ച‌് സുപ്രീംകോടതി ഉത്തരവിനെതിരെ പ്രത്യക്ഷസമരവുമായി തെരുവിലിറങ്ങരുതെന്ന‌് രാഹുൽഗാന്ധി നേരത്തെ കേരളത്തിലെ കോൺഗ്രസ‌് നേതൃത്വത്തിന‌് നിർദേശം നൽകിയിരുന്നു. ബിജെപി സംഘടിപ്പിച്ച പ്രതിഷേധപരിപാടി ഉദ‌്ഘാടനംചെയ‌്ത കോൺഗ്രസ‌് നേതാവ‌് ജി രാമൻനായരെ എഐസിസി നിർദേശപ്രകാരം സസ‌്പെൻഡ‌് ചെയ്തതും ചർച്ചയായി.

കേരളത്തിലെ പുരുഷന്മാർക്കും സ‌്ത്രീകൾക്കും ശബരിമല വലിയ വൈകാരിക വിഷയമാണെന്ന‌് ചില കെപിസിസി നേതാക്കൾ ധരിപ്പിച്ചു. ശബരിമലയിൽ സ‌്ത്രീകളെ പ്രവേശിപ്പിക്കുന്നതിനെ എതിർത്താൽ, ആ നിലപാടിനെ സ‌്ത്രീകളും പിന്തുണയ‌്ക്കുമെന്നാണ‌് അവർ പറഞ്ഞത‌്. കെപിസിസിയാണ‌് കേരളത്തിലെ പുരുഷന്മാരെയും സ‌്ത്രീകളെയും പ്രതിനിധീകരിക്കുന്നത‌് എന്നതിനാൽ, അവരുടെ താൽപ്പര്യങ്ങൾക്കുമുന്നിൽ ഈ അഭിപ്രായം  അടിയറവയ‌്ക്കുകയായിരുന്നു
 



from Kerala || Deshabhimani ​Online ​News https://ift.tt/2zgWskN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages