കണ്ണൂർ> ദേശീയപാതയിൽ എടാട്ട‌് ബുധനാഴ‌്ച പുലർച്ചെ കാറും ടാങ്കർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ വീട്ടമ്മയും മരിച്ചു. തൃശൂർ കൂർക്കഞ്ചേരി പുന്നഹൗസിൽ പരേതനായ ശ്രീധരന്റെ ഭാര്യ പത്മാവതി (68) യാണ‌് വെള്ളിയാഴ‌്ച രാവിലെ മരിച്ചത‌്. പരിയാരം മെഡിക്കൽ കോളേജ‌് ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇവർ.
ബുധനാഴ‌്ചയുണ്ടായ അപകടത്തിൽ പത്മാവതിയുടെ മകൻ ബിന്ദുലാൽ (43) മകൾ ദിയ, പത്മാവതിയുടെ മകൾ ബിംബിതയുടെ മക്കളായ സരുൺ (16) മകൾ ഐശ്വര്യ (12) എന്നിവർ അപകടദിവസം മരണപ്പെട്ടു. ബിന്ദുലാലിന്റെ ഭാര്യ അനിത (38) ചികകിത്സയിലാണ‌്. ഇളയമകൾ ദിയ (എട്ട‌്) നിസാരപരിക്കോടെ രക്ഷപെട്ടു. മരിച്ചവരുടെ മൃതദേഹം പരിയാരത്ത‌് പോസ‌്റ്റ‌്മോർട്ടത്തിന‌് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി തൃശൂരിലെത്തിച്ച‌് സംസ‌്കരിച്ചു. നവരാത്രി ആഘോഷത്തിന‌് കൊല്ലൂർ മൂകാംബികയിലേക്ക‌് പുറപ്പെട്ട കുടുംബമാണ‌് അപകടത്തിൽപ്പെട്ടത‌്.
from Kerala || Deshabhimani Online News https://ift.tt/2NNtYnL
via IFTTT
No comments:
Post a Comment