കൊച്ചി> അയ്യപ്പനും ശബരിമലയ്ക്കും ചുറ്റും വ്യാജമായി നെയ്തെടുക്കുന്ന ഉയര്‍ന്ന ജാതിക്കാരുടെ ബ്രാഹ്മണിക വ്യാഖ്യാനത്തിനെതിരെ ദളിത് ശബ്ദങ്ങള്‍ മുന്നോട്ടുവരേണ്ടത് അടിയന്തരാവശ്യമാണെന്ന് പ്രശസ്ത സമൂഹ്യശാസ്ത്രജ്ഞയും ഇന്ത്യന്‍ ഭരണഘടനാ രൂപീകരണ സമിതിയില്‍ അംഗമായ ഏക ദളിത് വനിതയായിരുന്ന ദാക്ഷായണി വേലായുധന്‍റെ മകളുമായ ഡോ.മീരാ വേലായുധന്‍ പറഞ്ഞു.
കോണ്‍ഗ്രസും ബിജെപിയും ഈ വിഷയം മറയാക്കി അവരുടെ അടിത്തറ വിപുലമാക്കാന്‍ ശ്രമിയ്ക്കുകയാണ്. വിശ്വാസികള്‍ക്കിടയില്‍ തുല്യതയുണ്ടെന്ന മട്ടില്‍ ഏകതാനമായ ഒരു വിശ്വാസസംഹിതയ്ക്ക് കീഴിലുള്ള ഒരു 'ഹിന്ദു സമൂഹ'ത്തിലേക്ക്' നമ്മളെ കൂട്ടിക്കെട്ടാനുള്ള ശ്രമത്തെ നമ്മള്‍ ദളിതര്‍ തുറന്നെതിര്‍ക്കണം അവര്‍ പറഞ്ഞു.
ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിയ്ക്കെതിരെയുള്ള എതിര്‍പ്പിന്റെ കേന്ദ്രം ജാതി തന്നെയാണ്. ശുദ്ധി,അശുദ്ധി,ലിംഗം എന്നിവയുടെ പേരിലുള്ള മാറ്റിനിര്‍ത്തല്‍ ജാതിവ്യവസ്ഥയുടെ അടിസ്ഥാന ഘടകമാണ്. അതുകൊണ്ട് 'ഹിന്ദു യോജിപ്പി'നായുള്ള ഈ ശ്രമത്തിനെതിരായ യഥാര്‍ത്ഥ എതിര്‍പ്പ് ദളിത് ശക്തികളില്‍ നിന്നാണ് ഉണ്ടാകേണ്ടത് .സുപ്രീം കോടതിയിലെ കേസില്‍ ഇടതുപക്ഷമോ എല്‍ഡിഎഫോ കക്ഷിയല്ല. മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ട്. പഴയകാല അധികാരവും പ്രാമാണിത്തവും വീണ്ടെടുക്കാനുള്ള സവര്‍ണ ജാതിക്കാരുടെ ശ്രമമാണ് ഇപ്പോഴത്തെ നീക്കങ്ങള്‍ക്ക് പിന്നിലെന്നത് നമ്മള്‍ തുറന്നുകാട്ടണം. കേരളത്തിലെ പുരുഷാധിപത്യ രാഷ്ട്രീയ സംസ്ക്കാരം എല്ലാവിധ പിന്തിരിപ്പത്തരവും ഉയര്‍ത്തിക്കൊണ്ടുവരാനുള്ള സാമൂഹ്യ സാഹചര്യം ഇവിടെ ഒരുക്കുന്നുണ്ടെന്നതും നമ്മള്‍ മറന്നുകൂടാ ഫേസ് ബുക്ക് കുറിപ്പില്‍ അവര്‍ ചൂണ്ടിക്കാട്ടുന്നു.
from Kerala || Deshabhimani Online News https://ift.tt/2QuUxzY
via IFTTT
No comments:
Post a Comment