‘മീ ടൂ’വില്‍ അമിതാഭ് ബച്ചനും കുരുക്ക്;‘നിങ്ങളെക്കുറിച്ചുള്ള സത്യവും ഉടന്‍ പുറത്തു വരും’ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 13, 2018

‘മീ ടൂ’വില്‍ അമിതാഭ് ബച്ചനും കുരുക്ക്;‘നിങ്ങളെക്കുറിച്ചുള്ള സത്യവും ഉടന്‍ പുറത്തു വരും’

ഇ വാർത്ത | evartha
‘മീ ടൂ’വില്‍ അമിതാഭ് ബച്ചനും കുരുക്ക്;‘നിങ്ങളെക്കുറിച്ചുള്ള സത്യവും ഉടന്‍ പുറത്തു വരും’

മുംബൈ: മീ ടൂ ക്യാംപയിനിനെ പിന്തുണച്ച് രംഗത്തെത്തിയ ബോളിവുഡ് നടന്‍ അമിതാഭ് ബച്ചനെക്കുറിച്ചുള്ള സത്യങ്ങള്‍ ഉടന്‍ പുറത്ത് വരുമെന്ന് സെലിബ്രേറ്റി ഹെയര്‍ സ്‌റ്റൈലിസ്റ്റ് സപ്ന ഭവ്‌നാനി. ട്വിറ്ററിലാണ് അമിതാഭ് ബച്ചനെതിരെ സപ്ന ശക്തമായി തുറന്നടിച്ചത്.

നിങ്ങളുടെ തനിനിറം വൈകാതെ പുറം ലോകം അറിയുമെന്ന് സപ്‌ന ട്വിറ്ററിൽ കുറിച്ചു. താങ്കളുടെ ചിത്രമായ പിങ്ക് തിയേറ്ററിൽ എത്തി തിരിച്ചു പോയതുപോലെ താങ്കളുടെ ആക്റ്റിവിസവും വൈകാതെ തിരിച്ചുപോകുമെന്നും സപ്‌ന പരിഹസിച്ചു. ‘മീ ടു’ ക്യാംപെയിന് പിന്തുണയുമായി അമിതാഭ് ബച്ചൻ രംഗത്തെത്തിയതിനു പിന്നാലെയാണ് പരോക്ഷ ആരോപണവുമായി സപ്‌ന രംഗത്തെത്തിയത്.

ബോളിവുഡ് താരങ്ങളായ അലോക് നാഥിനെതിരെയും നാനാ പടേക്കറിനുമെതിരായ മീടൂ വെളിപ്പെടുത്തലുകളില്‍ മൗനം പാലിച്ച അമിതാഭ് ബച്ചന്‍ പിറന്നാള്‍ ദിനത്തിലാണ് മീടൂ ക്യാംപയിനിനെ ശക്തമായി പിന്തുണച്ചത്. ”ഒരു സ്ത്രീയ്ക്കും എവിടെ വച്ചും ഒരു തരത്തിലുള്ള മോശം പെരുമാറ്റങ്ങളും നേരിടേണ്ട അവസ്ഥ വരരുത്. പ്രത്യേകിച്ച് അവളുടെ തൊഴിലിടത്തില്‍. അത്തരം അതിക്രമങ്ങള്‍ അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുകയും വേണ്ട നടപടികള്‍ സ്വീകരിക്കുകയും വേണം” അമിതാഭ് ബച്ചന്‍ പറഞ്ഞു. സ്ത്രീകളും കുട്ടികളുമാണ് നമ്മുടെ സമൂഹത്തില്‍ ഏറ്റവുമധികം ആക്രമിക്കപ്പെടുന്നത്. അതിനാല്‍ അവര്‍ക്ക് പ്രത്യേക സുരക്ഷ നല്‍കണമെന്നും ബച്ചന്‍ പറഞ്ഞിരുന്നു.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2yzXuIe
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages