ഇ വാർത്ത | evartha
ഗോപിസുന്ദറല്ല, കോപ്പിസുന്ദര്‍; പുതിയ പാട്ടിലും കോപ്പിയടി; ട്രോളി സോഷ്യല്‍ മീഡിയ

ഗോപിസുന്ദറിനെ വിടാതെ പിന്നാലെ കൂടിയിരിക്കുകയാണ് ട്രോളന്മാര്. കോപ്പി സുന്ദര്‍ മരണമാസാണ് എന്ന കുറിപ്പോടെയാണ് പുതിയ ട്രോള്‍ വീഡിയോയുമായി ട്രോളന്മാര് രംഗത്തെത്തിയിരിക്കുന്നത്. അദ്ദേഹത്തിന്റെ ഏത് പാട്ട് പുറത്തിറങ്ങിയാലും ട്രോളന്മാര് ഉടന്‍ തന്നെ ഒരു സാമ്യവും കണ്ടുപിടിച്ചിരിക്കും.
ഇപ്പോഴിതാ, ഗൂഢാലോചന എന്ന മലയാള സിനിമയിലെ ഖല്‍ബിലെ തേന്‍ ഒഴുകണ കോയിക്കോട് എന്ന ഗാനത്തിന്റെ സംഗീതമാണ് തെലുങ്ക് ചിത്രം ഷൈലജ റെഡ്ഡി അല്ലുഡുവിലെ ജംജം ബല്‍ബരി എന്ന ഗാനത്തിനും നല്‍കിയിരിക്കുന്നതെന്നാണ് ട്രോളന്മാരുടെ ആരോപണം.
ഈ രണ്ടു പാട്ടുകളും അദ്ദേഹത്തിന്റെ തന്നെയാണെങ്കിലും ട്രോളന്മാര് വിടാന്‍ ഒരുക്കമില്ല. വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതിനു ശേഷമാണ് മലയാളി പ്രേക്ഷകര്‍ ഈ തെലുങ്ക് പാട്ട് ശ്രദ്ധിക്കാന്‍ തുടങ്ങിയത്. യൂട്യൂബില്‍ തെലുങ്ക് പാട്ടിനു താഴെ സംഗീതത്തെ ട്രോളി മലയാളികള്‍ എത്തിയിട്ടുണ്ട്. പാട്ടിനു ലഭിച്ച കമന്റില്‍ ഭൂരിഭാഗവും മലയാളത്തിലാണ്. അതേസമയം, ഖല്‍ബിലെ തേനൊഴുകണ കോയിക്കോടിന് വന്‍ സ്വീകരണമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2JsYtPy
via IFTTT
No comments:
Post a Comment