ഇ വാർത്ത | evartha
തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന സിനിമ കാണാന്‍ പോയപ്പോള്‍ അടുത്തിരുന്ന സ്ത്രീയോട് അലന്‍സിയര്‍ വളരെ മോശമായി പെരുമാറി;സെറ്റില്‍ മദ്യപിച്ചാണ് വന്നത്: ശീതള്‍ ശ്യാം
കൊച്ചി: മീ ടു വിവാദത്തില്‍ മുഖംമൂടി നഷ്ടപ്പെട്ട നടന്‍ അലന്‍സിയറിനെതിരേ അരോപണവുമായി ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ശീതള്‍ ശ്യാം. ആഭാസം സിനിമയ്ക്കിടെ ദിവ്യ പറഞ്ഞത് പരിപൂര്‍ണ സത്യമാണെന്നും താനും ആ സംഭവത്തിന് താന്‍ സാക്ഷിയാണെന്നും ശീതള്‍ പറയുന്നു.ആഭാസം സിനിമയില്‍ ശീതളും അഭിനയിച്ചിരുന്നു.
ദിവ്യയോട് മാത്രമല്ല മറ്റു പല സ്ത്രീകളോടും ഇയാള്‍ മോശമായി പെരുമാറുന്നത് താന്‍ കണ്ടിട്ടുണ്ടെന്നും ശീതള്‍ വെളിപ്പെടുത്തി. ആ സിനിമയില്‍ എനിക്കും വേഷമുണ്ടായിരുന്നു. സെറ്റില്‍ പലപ്പോഴും അലന്‍സിയര്‍ മദ്യപിച്ചാണ് വന്നത്.
മാത്രമല്ല, ‘തൊണ്ടിമുതലും ദൃക്സാക്ഷിയും’ എന്ന ചിത്രം കാണാന്‍ സെറ്റിലുള്ള എല്ലാവരും ഒരുമിച്ച് പോയപ്പോഴും അലന്‍സിയര്‍ മദ്യലഹരിയില്‍ ആയിരുന്നെന്നും അടുത്ത് ഇരുന്ന സ്ത്രീയോട് മോശമായി പെരുമാറിയെന്നും ശീതള്‍ വെളിപ്പെടുത്തി.
‘അപ്പോള്‍ തന്നെ ദിവ്യയുടെ പ്രശ്‌നം അറിഞ്ഞതാണ്. ആ സമയത്ത് സിനിമയിലേക്ക് വന്ന മറ്റൊരു പെണ്‍കുട്ടിയോടുള്ള അലന്‍സിയറിന്റെ നോട്ടവും മറ്റും അത്ര ശരിയായിരുന്നില്ല. ദിവ്യ ഇത് തുറന്ന് പറയാന്‍ കാട്ടിയ ധൈര്യത്തെ അഭിനന്ദിക്കാതെ വയ്യ’- ശീതള്‍ പറയുന്നു.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2S3wqtK
via IFTTT
No comments:
Post a Comment