ദേശാഭിമാനി സാഹിത്യ പുരസ‌്‌‌കാരങ്ങൾ സമർപ്പിച്ചു - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 29, 2018

ദേശാഭിമാനി സാഹിത്യ പുരസ‌്‌‌കാരങ്ങൾ സമർപ്പിച്ചു

കോഴിക്കോട‌് > തൊഴിലാളിവർഗത്തിന്റെ ശബ്ദമായ ദേശാഭിമാനി  സാഹിത്യ രംഗത്തെ അതുല്യ പ്രതിഭകൾക്ക‌് നൽകുന്ന പുരസ‌്കാരങ്ങൾ പ്രൗഢഗംഭീരമായ ചടങ്ങിൽ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ സമർപ്പിച്ചു. എന്നും പുരോഗമന ആശയങ്ങളെ നെഞ്ചേറ്റുകയും മണ്ണിന്റെ മണമുള്ള എഴുത്തിനെ പ്രോത്സാഹിപ്പിക്കുകയും ചെയ‌്ത ദേശാഭിമാനിയുടെ സാഹിത്യ പുരസ‌്കാര ചടങ്ങ‌് സർഗാത്മകവും അവിസ‌്മരണീയവുമായി.

കഥാ പുരസ‌്കാരം അംബികാസുതൻ മാങ്ങാട‌ും (എന്റെ പ്രിയപ്പെട്ട കഥകൾ), കവിതാ പുരസ‌്കാരം പി രാമനും (രാത്രി പന്ത്രണ്ടരയ‌്ക്ക‌് ഒരു താരാട്ട‌്),  നോവൽ പുരസ‌്കാരം രാജേന്ദ്രൻ എടത്തുംകരയും (ഞാനും ബുദ്ധനും) കോടിയേരിയിൽനിന്നും ഏറ്റുവാങ്ങി.  ഒരു ലക്ഷം രൂപയും ഫലകവും അടങ്ങിയതാണ‌് പുരസ‌്കാരം.

ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ ദേശാഭിമാനി ചീഫ‌് എഡിറ്റർ  പി രാജീവ‌് അധ്യക്ഷനായി. ടി പത്മനാഭൻ മുഖ്യാതിഥിയായി. ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ‌് അവാർഡ‌് ജേതാക്കളെ പരിചയപ്പെടുത്തി. അവാർഡ‌് കൃതികളെക്കുറിച്ച‌് വി ആർ സുധീഷ‌്, യു കെ കുമാരൻ, പി പി രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. മന്ത്രി എ കെ ശശീന്ദ്രൻ, ദേശാഭിമാനി റസിഡന്റ‌് എഡിറ്റർ പി എം മനോജ‌്, കേരള സാഹിത്യ അക്കാദമി വൈസ‌് ചെയർപേഴ‌്സൺ ഡോ. ഖദീജ മുംതാസ‌്,  എ പ്രദീപ‌്കുമാർ എംഎൽഎ, കെ പി രാമനുണ്ണി, പി കെ പാറക്കടവ‌് എന്നിവർ സംസാരിച്ചു.

സ്വാഗതസംഘം ചെയർമാനും സിപിഐ എം ജില്ലാ സെക്രട്ടറിയുമായ പി മോഹനൻ സ്വാഗതവും ദേശാഭിമാനി വാരിക പത്രാധിപർ സി പി അബൂബക്കർ നന്ദിയും പറഞ്ഞു. കലാ സാംസ‌്കാരിക സാമൂഹ്യ രംഗത്തെ പ്രമുഖരുടെ സാന്നിധ്യം ചടങ്ങിന‌് മാറ്റുകൂട്ടി. തുടർന്ന‌് ഡൽഹിയിൽ നിന്നുള്ള മെഹ‌്ഫിൽ എ സമാ ബാൻഡിന്റെ ഖവാലി സന്ധ്യ അരങ്ങേറി.



from Kerala || Deshabhimani ​Online ​News https://ift.tt/2Sq7r43
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages