ഇ വാർത്ത | evartha
ആമസോണില്‍ മൊബൈല്‍ഫോണ്‍ ബുക്ക് ചെയ്ത ആള്‍ക്കു ലഭിച്ചത് സോപ്പ്

ആമസോണില്‍ മൊബൈല്‍ ഫോണ്‍ ബുക്ക് ചെയ്ത ആള്‍ക്കു ലഭിച്ചത് സോപ്പ്. ഉപയോക്താവിന്റെ പരാതിയില്‍ ആമസോണ്‍ ഇന്ത്യ മേധാവിക്കും മറ്റ് മൂന്ന് ഉന്നതര്‍ക്കുമെതിരേ കേസ്. ഗ്രേറ്റര്‍ നോയിഡ പോലീസാണു കേസ് രജിസ്റ്റര്‍ ചെയ്തത്.
ആമസോണ്‍ ഇന്ത്യ തലവന്‍ അമിത് അഗര്‍വാളിനു പുറമെ ലോജിസ്റ്റിക്ക്സ് സ്ഥാപനമായ ദര്‍ഷിത പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍മാരായ പ്രദീപ് കുമാര്‍, രവീഷ് അഗര്‍വാള്‍, ഡെലിവറി ബോയി അനില്‍ എന്നിവര്‍ക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
പ്രോഡക്ട് മാറി കൊടുത്തത് ആമസോണും സ്ഥിരീകരിച്ചു. കന്പനിയുമായി ബന്ധപ്പെട്ടു നടക്കുന്ന എല്ലാ തട്ടിപ്പുകളും തങ്ങള്‍ ഗൗരവത്തോടെയാണു കാണുന്നതെന്നും അന്വേഷണത്തില്‍ പോലീസിനോടു സഹകരിക്കുമെന്നും ആമസോണ്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2qgvLIO
via IFTTT
No comments:
Post a Comment