ഇ വാർത്ത | evartha
ഒമാനില്‍ കാര്‍ ഒട്ടകത്തെ ഇടിച്ച് മലയാളി ഉള്‍പ്പെടെ രണ്ടുപേര്‍ മരിച്ചു

സിനാവില്‍ കാര്‍ ഒട്ടകത്തെ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ മരിച്ചു. കണ്ണൂര്‍, തലശേരി സ്വദേശി പ്രവീണ്‍കുമാര്‍ (48), സഹ പ്രവര്‍ത്തകനായ ഉത്തരേന്ത്യന്‍ സംസ്ഥാനക്കാരനുമാണ് മരണപ്പെട്ടത്. ദുകം സിറ്റി ഹോട്ടലിലെ ജീവനക്കാരായ ഇരുവരും ജോലി ആവശ്യാര്‍ഥം മസ്‌കത്തിലേക്ക് വരുമ്പോഴാണ് അപകടം നടന്നത്. ഇടിയേറ്റ ഒട്ടകം കാറിന് മുകളിലേക്കു വീഴുകയായിരുന്നു. ഇരുവരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. ശ്രീവിദ്യയാണ് പ്രവീണ്‍ കുമാറിന്റെ ഭാര്യ. രണ്ട് മക്കളുണ്ട്.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2Q1mUFS
via IFTTT
No comments:
Post a Comment