ഇ വാർത്ത | evartha
ജൂനിയര്‍ ആര്‍ട്ടിസ്റ്റിനെതിരെ ലൈംഗികാതിക്രമം: ബോളിവുഡ് ചിത്രം ഹൗസ്ഫുള് ഫോര്‍ വീണ്ടും വിവാദ കുരുക്കില്‍

ബോളിവുഡിലെ മീ ടു ആരോപണങ്ങള്‍ക്ക് പിന്നാലെ വാര്‍ത്തകളിലിടം നേടിയ ചിത്രമാണ് അക്ഷയ് കുമാറും റിതേഷ് ദേശ്മുഖും പ്രധാനവേഷങ്ങളിലെത്തുന്ന ഹൗസ്ഫുള് 4. ചിത്രത്തിന്റെ ഭാഗമായിരുന്ന സാജിദ് ഖാന്, നാനാ പടേക്കര്‍ എന്നിവര്‍ക്കെതിരെ ലൈംഗികാരോപണം ഉയര്‍ന്നതോടെ ചിത്രം പ്രതിസന്ധിയിലായിരുന്നു.
സംവിധായകനായിരുന്ന സാജിദ് ഖാനെതിരെ ആരോപണമുയര്‍ന്നതോടെ ചിത്രത്തില്‍ നിന്ന് അക്ഷയ് കുമാര്‍ പിന്മാറിയിരുന്നു. പിന്നാലെ സാജിദ് ഖാന് ചിത്രത്തില്‍ നിന്ന് പിന്മാറി. തനുശ്രീ ദത്തയുടെ ആരോപണത്തെത്തുടര്‍ന്ന് അധികം വൈകാതെ നാനാ പടേക്കറും ചിത്രത്തില്‍ നിന്ന് പിന്മാറി.
സാജിദ് ഖാന് പകരം ഫര്‍ഹാദ് സാംജി സംവിധായകനായെത്തിയതോടെ അക്ഷയ് കുമാര്‍ മടങ്ങിയെത്തി. എന്നാല്‍ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നതിനിടെയാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റ് ലൈംഗികാതിക്രമത്തിന് ഇരയായതായി പരാതി ഉയര്‍ന്നത്. ഷൂട്ടിങ് സെറ്റില്‍ വെച്ച് പവന് ഷെട്ടി എന്നയാള്‍ അപമര്യാദയായി പെരുമാറിയെന്നാണ് യുവതിയുടെ പരാതി.
”ടീ ബ്രേക്കിനിടെയാണ് സംഭവം. സഹപ്രവര്‍ത്തകനായ ആമിര്‍ എന്റടുത്തുവന്നിരുന്നു. പിന്നാലെ പവന് ഷെട്ടിയും മറ്റ് നാലുപേരും ഞങ്ങള്‍ക്കടുത്തേക്ക് വന്നു. ആമിറിനെ വലിച്ചുകൊണ്ടുപോകാന്‍ നോക്കി. അതിനിടെ പവന് എന്നെ എടുത്തുയര്‍ത്തി. എന്റെ സ്വകാര്യഭാഗങ്ങളില്‍ മോശമായി സ്പര്‍ശിച്ചു.
എന്റെ നിലവിളി കേട്ട് അക്ഷയ് കുമാറും റിതേഷും ഉള്‍പ്പെടെയുള്ളവര്‍ ഓടിയെത്തി. പൊലീസില്‍ പരാതി നല്കാന് നിര്‍ദേശിച്ചത് അക്ഷയ് സര് ആണ്. ഞാന്‍ നിലവിളിച്ചപ്പോള്‍ തന്നെ പവന് ഓടിരക്ഷപെട്ടു. പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്, യുവതി പറഞ്ഞു.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2CHX7yK
via IFTTT
No comments:
Post a Comment