പോണ്‍ സൈറ്റുകള്‍ നിരോധിച്ച് ജിയോ: പോണ്‍ വീഡിയോകളും ചിത്രങ്ങളുമുള്ള 827 വെബ്‌സൈറ്റുകള്‍ അടച്ചു പൂട്ടാനൊരുങ്ങി കേന്ദ്രസര്‍ക്കാരും - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 25, 2018

പോണ്‍ സൈറ്റുകള്‍ നിരോധിച്ച് ജിയോ: പോണ്‍ വീഡിയോകളും ചിത്രങ്ങളുമുള്ള 827 വെബ്‌സൈറ്റുകള്‍ അടച്ചു പൂട്ടാനൊരുങ്ങി കേന്ദ്രസര്‍ക്കാരും

ഇ വാർത്ത | evartha
പോണ്‍ സൈറ്റുകള്‍ നിരോധിച്ച് ജിയോ: പോണ്‍ വീഡിയോകളും ചിത്രങ്ങളുമുള്ള 827 വെബ്‌സൈറ്റുകള്‍ അടച്ചു പൂട്ടാനൊരുങ്ങി കേന്ദ്രസര്‍ക്കാരും

പോണ്‍ സൈറ്റുകള്‍ അടച്ചു പൂട്ടിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. പോണ്‍ വീഡിയോകളും ചിത്രങ്ങളുമുള്ള 827 വെബ്‌സൈറ്റുകള്‍ അടച്ചു പൂട്ടാനാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. ഇത് സംബന്ധിച്ച് ഡേറ്റാ പ്രൊവൈഡര്‍മാര്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി കഴിഞ്ഞു.

ഉത്തരാഖണ്ഡ് ഹൈക്കോടതിയുടെ ഉത്തരവ് കണക്കിലെടുത്താണ് കേന്ദ്രം ഇത്തരം ഒരു നീക്കത്തിന് ഒരുങ്ങിയത്. പോണ്‍ ദൃശ്യങ്ങളോ വീഡിയോകളോ ഇല്ലാത്ത 30 സൈറ്റുകള്‍ ഉള്‍പ്പെടെ 857 സൈറ്റുകള്‍ക്ക് താഴിടണമെന്നായിരുന്നു ഉത്തരാഖണ്ഡ് ഹൈക്കോടതി ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയത്തിന് നല്‍കിയ നിര്‍ദേശം.

ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 30 വെബ്‌സൈറ്റുകളെ ഒഴിവാക്കി 827 സൈറ്റുകള്‍ അടച്ചുപൂട്ടാനാണ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയം നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബര്‍ 27നായിരുന്നു വെബ്‌സൈറ്റുകള്‍ അടച്ചുപൂട്ടണമെന്ന് ഹൈക്കോടതി ഉത്തരവിറക്കിയത്. ഇത് സംബന്ധിച്ച് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി മന്ത്രാലയത്തിന് നിര്‍ദേശം ലഭിച്ചത് ഒക്ടോബര്‍ എട്ടിനാണ്. തുടര്‍ന്നാണ് ഇത്തരം നടപടിയിലേക്ക് മന്ത്രാലയം നീങ്ങിയത്.

ഇതിനിടെ റിലയന്‍സ് ജിയോ സിം പോണ്‍ സൈറ്റുകള്‍ നിരോധിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ രണ്ടാമത്തെ പ്രമുഖ മൊബൈല്‍ സര്‍വ്വീസ് സേവന ദാതാക്കളായ ജിയോ തങ്ങളുടെ നെറ്റ്‌വര്‍ക്കില്‍ പോണ്‍ സൈറ്റുകള്‍ നിരോധിച്ചുവെന്ന് കാണിച്ച് വിവിധ യൂസര്‍ ഫോറങ്ങളിലും മറ്റും നിരവധി പേരാണ് പരാതി ഉന്നയിച്ച് എത്തിയിരിക്കുന്നത്.

ജിയോ വഴി ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നവര്‍ക്ക് പോണ്‍ സൈറ്റുകള്‍ ബ്രൗസ് ചെയ്യാന്‍ സാധിക്കുന്നില്ലെന്നാണ് യൂസര്‍ ഫോറങ്ങളിലും സൈബര്‍ ഗ്രൂപ്പുകളിലും ഉയരുന്ന പരാതി. ഇതേക്കുറിച്ച് ഔദ്യോഗിക വിശദീകരണം ഒന്നും വന്നിട്ടില്ല. റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ സര്‍ക്കാരിന്റെയോ കോടതിയുടെയോ നിര്‍ദേശപ്രകാരമല്ലാതെ ഒരു സ്വകാര്യ നെറ്റ്‌വര്‍ക്ക് സേവനദാതാവ് പോണ്‍ സൈറ്റുകള്‍ നിരോധിക്കുന്നത് അപൂര്‍വ്വമാണ്.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2CHIVpo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages