ആമസോണില്‍ പകുതി വിലയ്ക്ക് ഫോണ്‍; 80% ഇളവില്‍ സ്മാര്‍ട് ടിവി: ഓണര്‍ ഫോണുകള്‍ക്ക് 10,000 രൂപ വെട്ടിക്കുറച്ച് ഫ്‌ലിപ്കാര്‍ട്ടും മത്സരത്തിന് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 6, 2018

ആമസോണില്‍ പകുതി വിലയ്ക്ക് ഫോണ്‍; 80% ഇളവില്‍ സ്മാര്‍ട് ടിവി: ഓണര്‍ ഫോണുകള്‍ക്ക് 10,000 രൂപ വെട്ടിക്കുറച്ച് ഫ്‌ലിപ്കാര്‍ട്ടും മത്സരത്തിന്

ഇ വാർത്ത | evartha
ആമസോണില്‍ പകുതി വിലയ്ക്ക് ഫോണ്‍; 80% ഇളവില്‍ സ്മാര്‍ട് ടിവി: ഓണര്‍ ഫോണുകള്‍ക്ക് 10,000 രൂപ വെട്ടിക്കുറച്ച് ഫ്‌ലിപ്കാര്‍ട്ടും മത്സരത്തിന്

ഉത്സവകാലം പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുകയാണ്. അത് ആഘോഷമാക്കാന്‍ ഓണ്‍ലൈന്‍ വ്യാപാര കമ്പനികളും ഒരുങ്ങിക്കഴിഞ്ഞു. ഒക്ടോബര്‍ 10 മുതലാണ് ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍ ആരംഭിക്കുന്നത്. ഇതേദിവസം തന്നെയാണ് ഫ്‌ലിപ്കാര്‍ട്ടിന്റെ ബിഗ് ബില്യണ്‍ സെയിലും തുടങ്ങുന്നത്.

മുന്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിലേത് പോലെ സ്മാര്‍ട് ഫോണുകള്‍, എല്‍ഇഡി ടിവികള്‍, വലിയ വീട്ടുപകരണങ്ങള്‍, വിനോദ ഉപകരണങ്ങള്‍ തുടങ്ങി നിരവധി ഉല്‍പന്നങ്ങള്‍ക്ക് ആമസോണ്‍ വന്‍ ഇളവുകളും ഡീലുകളും ഒരുക്കിയിട്ടുണ്ട്. ഒക്ടോബര്‍ 10 മുതല്‍ 15 വരെയാണ് ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍.

ഫ്‌ലിപ്കാര്‍ട്ടില്‍ നിന്ന് വ്യത്യസ്തമായി ആമസോണ്‍ ആദ്യദിനം തന്നെ എല്ലാ കാറ്റഗറിയിലെ ഉത്പന്നങ്ങളുടെയും വില്‍പന തുടങ്ങും. ആമസോണ്‍ പ്രൈം അംഗങ്ങള്‍ക്ക് ഡീലുകളും ഓഫറുകളും സാധാരണ ഉപഭോക്താക്കളെക്കാള്‍ മുന്നേ ലഭിക്കും. ലഭ്യമായ വിവരങ്ങള്‍ പ്രകാരം ചില ബ്രാന്‍ഡുകളില്‍ പകുതി വിലയ്ക്ക് സ്മാര്‍ട് ഫോണുകളും മുന്നിലൊന്ന് വിലയ്ക്ക് സ്മാര്‍ട് ടിവികളും ലഭിക്കുമെന്നാണ് അറിയുന്നത്.

ഫ്‌ലിപ്കാര്‍ട്ട് ‘ബിഗ് ബില്യന്‍ ഡേയ്‌സ്’ 2018 ല്‍ ഓണര്‍ ഫോണുകള്‍ക്ക് 10,000 രൂപ വരെ വെട്ടിക്കുറച്ചിട്ടുണ്ട്. ഇതോടൊപ്പം മറ്റു ഇളവുകളും ലഭിക്കും. നോ കോസ്റ്റ് ഇഎംഐകള്‍, ഫ്‌ലിപ്കാര്‍ട്ട് പേ ലേറ്റര്‍, കാര്‍ഡ്‌ലെസ് ക്രെഡിറ്റ് തുടങ്ങിയ ഓഫറുകളും ഫ്‌ലിപ്കാര്‍ട്ട് നല്‍കുന്നുണ്ട്. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മാത്രമായി പ്രത്യേകം ഇളവുകള്‍ നല്‍കുന്നു. ഫോണ്‍ പേ ഉപയോഗിച്ചുള്ള വാങ്ങലുകള്‍ക്ക് 10 ശതമാനം ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കും.

മൊബൈല്‍ ഫോണുകള്‍, ടെലിവിഷന്‍, വീട്ടുപകരണങ്ങള്‍, മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങള്‍, ആഡംബര ഉല്‍പ്പന്നങ്ങള്‍, പുസ്തകങ്ങള്‍, ഫര്‍ണിച്ചര്‍, ആക്‌സസറീസ്, പലചരക്ക് ഉല്‍പ്പന്നങ്ങള്‍ എന്നിവയ്ക്ക് 90 ശതമാനം വരെ ഡിസ്‌കൗണ്ട് ലഭിക്കും.

അതേസമയം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി കൈകോര്‍ത്ത് ആമസോണ്‍ സ്റ്റേറ്റ് ബാങ്ക് ഡെബിറ്റ് കാര്‍ഡ് ഉപയോക്താക്കള്‍ക്ക് 10 ശതമാനം ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് നല്‍കും. ആമസോണ്‍ പേ യൂസര്‍മാര്‍ക്ക് ക്യാഷ് ബാക്കും ലഭിക്കും. ആമസോണ്‍ പേ അക്കൗണ്ടില്‍ 3000 രൂപ ആഡ് ചെയ്യുന്നവര്‍ക്ക് 300 രൂപ ഉടനടി ക്യാഷ് ബാക്ക് ലഭിക്കുന്നതാണ്.

ഒക്ടോബര്‍ 8 ന് മുന്‍പ് ആമസോണ്‍ പേ വാലറ്റ് നിറയ്ക്കുന്നവര്‍ക്ക് മാത്രമേ ഈ ഓഫര്‍ ലഭിക്കൂ. തിരഞ്ഞെടുത്ത യൂസര്‍മാര്‍ക്ക് 60,000 രൂപ വരെ ക്രെഡിറ്റ് നല്‍കുന്നതുള്‍പ്പടെ നിരവധി പെയ്‌മെന്റ് ഓപ്ഷനുകളും ആമസോണ്‍ ഇത്തവണ അവതരിപ്പിക്കുന്നു.

ഈ വര്‍ഷത്തെ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍ ഒട്ടേറെ വൈവിധ്യമാര്‍ന്ന ഉല്‍പന്നങ്ങള്‍ക്ക് ഡിസ്‌കൗണ്ടുകള്‍ വാഗ്ദാനം ചെയ്യുന്നതായി ആമസോണ്‍ അവകാശപ്പെടുന്നു. ഇലക്ട്രോണിക്‌സ് ഉല്‍പന്നങ്ങള്‍ക്ക് 55 ശതമാനം വരെ ഇളവ്, എല്‍ഇഡി ടിവികള്‍ക്കും മറ്റു ഉപകരണങ്ങള്‍ക്കും ബണ്ടില്‍ഡ് ഡിസ്‌കൗണ്ടുകളും ഡീലുകളുമൊക്കെ ഇവയില്‍ പ്രധാനപ്പെട്ട ചില ഓഫറുകളാണ്.

ഇത്തവണത്തെ ഉത്സവകാല വില്‍പനയില്‍ ഏറ്റവും കൂടുതല്‍ പ്രതീക്ഷയുള്ള ഉല്‍പന്ന വിഭാഗമാണ് ഇലക്ട്രോണിക്‌സ്. ഈ വര്‍ഷം ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലിനിടെ ഡിസ്‌കൗണ്ടുകളും എക്‌സ്‌ചേഞ്ച് ഓഫറുകളും, നോകോസ്റ്റ് ഇഎംഐ സൗകര്യം തുടങ്ങി നിരവധി ഓഫറുകള്‍ നല്‍കുമെന്ന് ആമസോണ്‍ അവകാശപ്പെടുന്നു.

ലാപ്‌ടോപ്പുകള്‍ക്ക് എക്‌സ്‌ചേഞ്ച് ഓഫറില്‍ 17,000 രൂപ വരെ ഉടനടി ഡിസ്‌കൗണ്ട് ലഭിക്കും. തിരഞ്ഞെടുത്ത ലാപ്‌ടോപ്പുകള്‍ക്ക് 5 ശതമാനം അധിക ഇളവും ലഭിക്കും. ഇവ ഡിസ്‌കൗണ്ട് ഇല്ലാതെയും വരാം. എന്നാല്‍ എസ്ബിഐ കാര്‍ഡ് ഉപയോഗിച്ച് പെയ്‌മെന്റ് ചെയ്യുകയാണെങ്കില്‍ ചെറിയ ഇളവ് സ്വന്തമാക്കാം. പ്രിന്ററുകള്‍ക്ക് ഈ കാലയളവില്‍ 50 ശതമാനം വരെ ഡിസ്‌കൗണ്ട് ലഭിക്കും.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2E16DQ3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages