തിരുവനന്തപുരം > കേരള പുനർനിർമാണത്തിന് സഹായം തേടിയുള്ള യുഎഇ സന്ദർശനം വൻവിജയമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യുഎഇയിലെ പ്രവാസികളിൽ നിന്നും വിവിധ ഫൗണ്ടേഷനുകളിൽ നിന്നുമായി 700 കോടി രൂപയിലധികം തുക സമാഹരിക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. യുഎഇ സർക്കാർ 700 കോടി വാഗ്‌ദാനം ചെയ്‌തിരുന്ന വിവരം പരസ്യമായ കാര്യമാണ്. കേന്ദ്ര സർക്കാർ ഇടപെടൽ മൂലം നഷ്‌ടപ്പെട്ട ഈ തുകയിലും അധികം സമാഹരിക്കാൻ യുഎഇ സന്ദർശനത്തിലൂടെ കഴിഞ്ഞതായും മുഖ്യമന്ത്രി അറിയിച്ചു.
കേന്ദ്ര സർക്കാർ കേരളത്തോട് മാത്രം വിവേചനപരമായ സമീപനമാണ് കാട്ടുന്നതതെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ പുനർനിർമിതിക്ക് സറഹായം അഭ്യർഥിച്ച് വിദേശരാജ്യങ്ങൾ സന്ദർശിക്കാൻ മന്ത്രിമാർക്ക് അനുമതി നൽകാത്ത കേന്ദ്ര സർക്കാർ മുട്ടാപ്പോക്ക് സമീപനമാണ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇപ്പോൾ പ്രധാനമന്ത്രിയായിരിക്കുന്ന നരേന്ദ്രമോഡി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കുന്ന കാലത്താണ് ആ നാട്ടിൽ ഏറ്റവും വലിയ ദുരന്തമുണ്ടായത്. അന്ന് ലോകത്തിന്റെ വിവിധഭാഗങ്ങളിലുള്ള ഗുജറാത്തി സമൂഹത്തിന്റെ സഹായം സംസ്ഥാന സർക്കാർ കൈപ്പറ്റിയിരുന്നു. ‐ മുഖ്യമന്ത്രി പറഞ്ഞു. പ്രധാനമന്ത്രിയെ സന്ദർശിച്ച് മന്ത്രിമാരുടെ വിദേശ സന്ദർശനത്തെക്കുറിച്ച് സംസാരിച്ചപ്പോൾ അദ്ദേഹം അനുമതി ഉറപ്പു നൽകിയിരുന്നെങ്കിലും പിന്നീട് കേന്ദ്ര സർക്കാർ നിലപാട് മാറ്റി. പ്രധാനമന്ത്രി പറയുന്ന കാര്യങ്ങൾ നടപ്പിലാകാത്ത സ്ഥിതിയാണുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ന് ഭരണകക്ഷിയെന്നു പറഞ്ഞു നടക്കുന്ന കേരളത്തിലെ ബിജെപി നേതാക്കൾ ഇത്തരം സഹായങ്ങളൊന്നും കേന്ദ്രം നൽകേണ്ട എന്ന നിലപാടിലാണ്. ഇവർ ഇത്തരം നിലപാടെടുക്കുന്നതിൽ ആശ്‌ചര്യമൊന്നുമില്ല. കേരളം ഇങ്ങനെ വളർന്നു വന്നതിൽ യാതൊരു പങ്കുമില്ലാത്തവരാണ് ഇവർ.‐ മുഖ്യമന്ത്രി പറഞ്ഞു. നാടിനെ തകർക്കുന്ന സമീപനമാണ് ബിജെപിയുടേതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
from Kerala || Deshabhimani Online News https://ift.tt/2Pbe9w0
via IFTTT
No comments:
Post a Comment