53 വയസുള്ള സ്‌ത്രീയേയും തടഞ്ഞു; നടപന്തലിൽ പ്രതിഷേധം - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 20, 2018

53 വയസുള്ള സ്‌ത്രീയേയും തടഞ്ഞു; നടപന്തലിൽ പ്രതിഷേധം

സന്നിധാനം> ശബരിമല ദർശനത്തിനെത്തിയ 53 വയസുള്ള സ്‌ത്രീയേയും നടപന്തലിൽ തടഞ്ഞ്‌ പ്രതിഷേധം.മലകയറുന്നത്‌ യുവതിയാണെന്ന്‌ പ്രചരിപ്പിച്ചാണ്‌ പ്രതിഷേധക്കാർ  നടപന്തലിൽ ബഹളമുണ്ടാക്കിയത്‌. ഇത്‌ രണ്ടാം തവണയാണ്‌ അവർ ദർശനം നടത്താൻ എത്തുന്നത്‌. ഭയപ്പെടുത്തുംവിധമായിരുന്നു പ്രതിഷേധം.

ഭർത്താവിനും മകനുമൊപ്പം ഇരുമുടിക്കെട്ടുമേന്തിയെത്തിയ സ്‌ത്രീയേയാണ്‌ അവഹേളിച്ചത്‌. കഴിഞ്ഞ തവണ ഒരു പ്രശ്‌നവും കൂടാതെ ദൾശനം കഴിഞ്ഞ്‌ മടങ്ങിയവരെയാണ്‌  ഇത്തവണ തടഞ്ഞത്‌. പ്രായഭേദമെന്നേ എല്ലാ സ്‌ത്രീകൾക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിയുണ്ടായിട്ടും അക്രമികൾ തടയുകയാണ്‌.

50 വയസിന് താഴെയുള്ള സ്ത്രീയാണ് ശബരിമലയിലേക്ക് എത്തുന്നത് എന്ന സംശയത്തെ തുടര്‍ന്ന് പ്രതിഷേധം ഉയരുകയായിരുന്നു. എന്നാല്‍ 53 വയസുണ്ടെന്ന് തീര്‍ത്ഥാടക അറിയിച്ചു.

 



from Kerala || Deshabhimani ​Online ​News https://ift.tt/2NQO4NW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages