ഖത്തറില്‍ 4000 ലഹരിഗുളികകളുമായെത്തിയ മലയാളി യുവാവിനെ ജയിലിലടച്ചു: പഠനാവശ്യത്തിനായി കോട്ടയത്തേക്കു പോകുന്നുവെന്നാണ് മകന്‍ പറഞ്ഞിരുന്നതെന്ന് വീട്ടുകാര്‍ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, October 7, 2018

ഖത്തറില്‍ 4000 ലഹരിഗുളികകളുമായെത്തിയ മലയാളി യുവാവിനെ ജയിലിലടച്ചു: പഠനാവശ്യത്തിനായി കോട്ടയത്തേക്കു പോകുന്നുവെന്നാണ് മകന്‍ പറഞ്ഞിരുന്നതെന്ന് വീട്ടുകാര്‍

ഇ വാർത്ത | evartha
ഖത്തറില്‍ 4000 ലഹരിഗുളികകളുമായെത്തിയ മലയാളി യുവാവിനെ ജയിലിലടച്ചു: പഠനാവശ്യത്തിനായി കോട്ടയത്തേക്കു പോകുന്നുവെന്നാണ് മകന്‍ പറഞ്ഞിരുന്നതെന്ന് വീട്ടുകാര്‍

ലഹരിഗുളിക കടത്തിയ മലയാളി യുവാവ് ഖത്തറില്‍ പൊലീസിന്റെ പിടിയില്‍. മമ്പാട് സ്വദേശിയായ ഇരുപത്തൊന്നുകാരനാണ് ഖത്തര്‍ വിമാനത്താവളത്തില്‍ പിടിയിലായത്. കരിപ്പൂരില്‍നിന്ന് കഴിഞ്ഞ 15ന് ആയിരുന്നു യാത്ര. കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജയിലിലടച്ചു.

ഇയാളുടെ ബാഗില്‍നിന്ന് 4000 ഗുളികകള്‍ കണ്ടെത്തിയതായാണു വിവരം. ചോദ്യം ചെയ്യല്‍ സംബന്ധിച്ച വിവരങ്ങള്‍ ഖത്തര്‍ പൊലീസ് കേരള പൊലീസിനു കൈമാറി. ഒരു മാസത്തെ സന്ദര്‍ശക വീസയിലായിരുന്നു യാത്ര. പഠനാവശ്യത്തിനായി കോട്ടയത്തേക്കു പോകുന്നുവെന്ന് വീട്ടുകാരെ ധരിപ്പിച്ചാണു ഖത്തറിലേക്കു പോയത്.

ഇയാളുടെ സുഹൃത്തുക്കളായ വണ്ടൂര്‍ ചെറുകോട്, മങ്കട സ്വദേശികളായ യുവാക്കളും സംഘത്തിലെ കണ്ണികളാണെന്നും രാജ്യാന്തര ബന്ധമുള്ള സംഘത്തിന്റെ കേരളത്തിലെ മുഖ്യ ഏജന്റ് കോഴിക്കോട്ടുകാരനാണെന്നുമാണ് വിവരം.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2ylvasZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages