കൊച്ചി> സംസ്ഥാനത്ത് രണ്ടിടത്ത് എടിഎം കൊള്ളയടിച്ചു. രണ്ടിടത്തുനിന്നുമായി 35 ലക്ഷം രൂപയാണ് കവർന്നത്. കൊച്ചി തൃപ്പൂണിത്തുറയിലെ ഇരുമ്പനത്ത് ഇന്ത്യൻ ബാങ്കിന്റെ എടിഎമ്മിൽനിന്നും പത്തുലക്ഷത്തി അറുപതിനായിരം രൂപയാണ് മോഷ്ടിച്ചത്. എടിഎം കൗണ്ടറിലെ സിസിടിവി ക്യാമറയിൽ സ്പേ പെയിൻറ് അടിച്ചാണ് കവർച്ച നടത്തിയത്.
തൃശൂർ കൊരട്ടിയിലാണ് എടിഎമിൽനിന്ന് പണം കവർന്നത്.സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എടിഎം ആണ് കുത്തിപൊളിച്ചത്. ഇവിടേയും സിസിടിവി ക്യാമറയിൽ പെയിൻറ് അടിച്ചിട്ടുണ്ട്. ഇരു സ്ഥലത്തും കെട്ടിടത്തിന്റെ ഭിത്തി തുറന്നാണ് മോഷ്ടാക്കൾ അകത്തുകടന്നത്. രണ്ടിടത്തും മോഷണം നടത്തിയത് ഒരേ സംഘമാണെന്നാണ് പൊലീസ് നിഗമനം . പിക്കപ്പ് വാനിലെത്തിയ മൂന്നംഗ സംഘമാണ് മോഷണത്തിന് പിന്നിലെന്ന് കരുതുന്നു.
അതേസമയം കോട്ടയത്ത് രണ്ടിടങ്ങളിൽ എടിഎമ്മിൽ കവർച്ചാ ശ്രമം നടന്നു. എന്നാൽ പണം നഷ്ടമായിട്ടില്ലെന്ന് ബാങ്ക് അധികൃതർ അറിയിച്ചു.
from Kerala || Deshabhimani Online News https://ift.tt/2QNEw8x
via IFTTT
No comments:
Post a Comment