സി.ബി.എസ്.ഇ വിദ്യാര്‍ത്ഥികള്‍ക്ക് സന്തോഷ വാര്‍ത്ത: പത്താംക്ലാസ് ജയിക്കാന്‍ ഇനിമുതല്‍ തിയറിയിലും പ്രാക്ടിക്കലിലും കൂടി 33 ശതമാനം മാര്‍ക്ക് മതി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 12, 2018

സി.ബി.എസ്.ഇ വിദ്യാര്‍ത്ഥികള്‍ക്ക് സന്തോഷ വാര്‍ത്ത: പത്താംക്ലാസ് ജയിക്കാന്‍ ഇനിമുതല്‍ തിയറിയിലും പ്രാക്ടിക്കലിലും കൂടി 33 ശതമാനം മാര്‍ക്ക് മതി

ഇ വാർത്ത | evartha
സി.ബി.എസ്.ഇ വിദ്യാര്‍ത്ഥികള്‍ക്ക് സന്തോഷ വാര്‍ത്ത: പത്താംക്ലാസ് ജയിക്കാന്‍ ഇനിമുതല്‍ തിയറിയിലും പ്രാക്ടിക്കലിലും കൂടി 33 ശതമാനം മാര്‍ക്ക് മതി

അടുത്തവര്‍ഷം മുതല്‍ സി.ബി.എസ്.ഇ. പത്താംക്ലാസ് പരീക്ഷ വിജയിക്കാന്‍ ഓരോ വിഷയത്തിലും തിയറിയിലും പ്രാക്ടിക്കലിലും കൂടി 33 ശതമാനം മാര്‍ക്കുനേടിയാല്‍ മതി. ഇക്കൊല്ലം പത്താംക്ലാസ് പരീക്ഷയ്ക്ക് ഈ ഇളവു നല്‍കിയിരുന്നു. വരുംവര്‍ഷം മുതല്‍ ഇത് തുടരാനാണ് തീരുമാനമെന്ന് സി.ബി.എസ്.ഇ. ചെയര്‍മാന്‍ അനിത കര്‍വാള്‍ അറിയിച്ചു.

ഇന്റേണല്‍ അസസ്‌മെന്റിനും ബോര്‍ഡ് പരീക്ഷയ്ക്കും വെവ്വേറെ പാസ് മാര്‍ക്ക് വേണമെന്ന വ്യവസ്ഥയും നീക്കി. ഓരോ വിഷയത്തിലും ഇന്റേണല്‍ അസസ്‌മെന്റിനും ബോര്‍ഡ് പരീക്ഷയ്ക്കും കൂടി 33 ശതമാനം മാര്‍ക്കുണ്ടെങ്കില്‍ വിജയിയായി പ്രഖ്യാപിക്കും.

2019ല്‍ 10, 12 ബോര്‍ഡ് പരീക്ഷകള്‍ ഫെബ്രുവരി മാര്‍ച്ച് മാസങ്ങളില്‍ നടത്താന്‍ തീരുമാനിച്ചു. 40 വൊക്കേഷണല്‍ വിഷയങ്ങള്‍ക്കു പുറമേ, ടൈപ്പോഗ്രഫി ആന്‍ഡ് കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഇംഗ്ലീഷ്), വെബ് ആപ്ലിക്കേഷന്‍സ്, ഗ്രാഫിക്‌സ്, ഓഫീസ് കമ്യൂണിക്കേഷന്‍ തുടങ്ങിയ വിഭാഗങ്ങളിലും ഫെബ്രുവരിയില്‍ ബോര്‍ഡ് പരീക്ഷകള്‍ നടത്തും.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2NzA9eZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages