പ്രളയാനന്തര പുനർനിർമാണം : വേണം 27000 കോടി: യുഎൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 12, 2018

പ്രളയാനന്തര പുനർനിർമാണം : വേണം 27000 കോടി: യുഎൻ

തിരുവനന്തപുരം
പ്രളയദുരന്തം നേരിടാനും നവകേരള സൃഷ്ടിക്കുമായി സംസ്ഥാനത്തിന‌് 27000 കോടി രൂപ വേണ്ടി വരുമെന്ന‌് ഐക്യരാഷ‌്ട്രസഭയുടെ പ്രാഥമിക റിപ്പോർട്ട‌്. യുഎൻ നേതൃത്വത്തിലുള്ള 12 രാജ്യാന്തര ഏജൻസികളാണ് റിപ്പോർട്ട‌് തയ്യാറാക്കിയത‌്. കേന്ദ്ര സഹായത്തിന‌് പുറമെ വിദേശസഹായവും തേടണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി, വായ‌്പകൾ, നവകേരളലോട്ടറി തുടങ്ങിയവ വഴിയും ഫണ്ട‌് സമാഹരണം നടത്തണം. കുട്ടനാടിന്റെ സംരക്ഷണത്തിനായി മാസ‌്റ്റർ പ്ലാൻ വേണം. പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിനായി തയ്യാറാക്കിയ പോസ്റ്റ് ഡിസാസ്റ്റർ നീഡ് അനാലിസിസ് (പിഡിഎൻഎ)റിപ്പോർട്ടിന്റെ കരട് വ്യാഴാഴ‌്ച ചീഫ‌്സെക്രട്ടറിക്ക‌് സമർപ്പിച്ചു. 72 വിദഗ്ധർ പ്രളയബാധിതമായ പത്ത് ജില്ല സന്ദർശിച്ചാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

നവകേരള നിർമാണത്തിന് വന്‍തോതിലുള്ള സാമ്പത്തിക സഹായവും പുതിയ സാങ്കേതികവിദ്യയും അനിവാര്യമാണ്.

പ്രളയമേഖലയിൽ നിർമാണ പ്രവർത്തനങ്ങൾക്കടക്കം കൂടുതൽ ജാഗ്രത വേണം. വെള്ളപ്പൊക്ക സാധ്യത, ജലത്തിന്റെ ഒഴുക്ക‌് തുടങ്ങിയവ അനുസരിച്ച‌് ജലനയം രൂപീകരിക്കണം. മികവുറ്റ പ്രളയപ്രതിരോധ സാങ്കേതിക വിദ്യകൾ ഉപയോഗപ്പെടുത്തണം. പ്രളയ സാധ്യതാ മേഖലകളിൽ നിരന്തരം ബോധവൽക്കരണം നടത്തണം. പ്രകൃതി ദുരന്തങ്ങളെ നേരിടുന്നതിന‌് നെതർലന്റ‌്, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളിലെ മാതൃകകൾ ഉപയോഗപ്പെടുത്താമോയെന്ന‌് പരിശോധിക്കണം. 

രാജ്യത്തെ പരിസ്ഥിതി സൗഹൃദവും പ്രകൃതിക്ഷോഭങ്ങളെക്കുറിച്ച് അറിവുള്ളതുമായ ആദ്യ ഹരിത സംസ്ഥാനമായി കേരളത്തെ രൂപപ്പെടുത്തണമെന്ന് നിർദേശിക്കുന്നു. സമയബന്ധിതമായി പദ്ധതികൾ പൂർത്തിയാക്കി നവകേരള നിർമാണം മികവുറ്റതാക്കാൻ മികച്ച ആഗോള മാതൃകകളും  മുന്നോട്ട‌്  വയ്ക്കുന്നു. ആഗോള മാതൃകയിൽ രാജ്യത്ത് തയ്യാറാക്കുന്ന ആദ്യ പിഡിഎൻഎ റിപ്പോർട്ടാണിത്. യുഎൻ ആക്ടിങ‌് റസിഡന്റ് കോ–ഓർഡിനേറ്ററും ലോകാരോഗ്യ സംഘടനയുടെ ഇന്ത്യയിലെ മേധാവിയുമായ ഡോ. ഹെൻക് ബെക്കഡാം, സംസ്ഥാന ഡിഡിഎൻഎ കോ–ഓർഡിനേറ്റർ വെങ്കിടേശപതി എന്നിവർ ചേർന്നാണ് ചീഫ് സെക്രട്ടറി ടോം ജോസിന് റിപ്പോർട്ടിന്റെ കരട് കൈമാറിയത്. 

യുഎൻപിഡിഎൻഎ കോ–ഓർഡിനേറ്റർ റീത്ത മിസ്സാൾ, യുഎൻ  ടീം തലവൻ ജോബ് സഖറിയ, മറ്റ‌് ഉന്നത ഉദ്യോഗസ‌്ഥർ എന്നിവരും സന്നിഹിതരായി. അന്തിമ റിപ്പോർട്ട‌് 22ന‌് സമർപ്പിക്കും.

നഷ്ടം ഇങ്ങനെ
ഗതാഗത മേഖലയിൽ വൻ നാശമുണ്ടായി. റോഡുകളുടെയും പാലങ്ങളുടെയും പുനർനിർമാണത്തിന് 8554 കോടി വേണ്ടിവരും. ഭവന നിർമാണ മേഖലയിൽ മാത്രം 5659 കോടി വേണം. കാർഷികമേഖലയുടെ നാശം വിവരാണാതീതമാണ‌്. കൃഷി, മത്സ്യബന്ധനം 4499 കോടിയും ഉപജീവന പുനഃസ്ഥാപനത്തിന് 3903 കോടിയും വേണം. ജലസേചനത്തിന് 1484 കോടിയും കുടിവെള്ളമടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾക്ക‌് 1331 കോടിയും വേണ്ടി വരും. ആരോഗ്യമേഖലയുടെ പുനരുദ്ധാരണത്തിന‌് 567 കോടിയും ഊർജമേഖലയിൽ 353 കോടിയും വിദ്യാഭ്യാസ മേഖലക്ക‌് 213 കോടിയും കണ്ടെത്തേണ്ടി വരും.



from Kerala || Deshabhimani ​Online ​News https://ift.tt/2P08vwN
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages