ഇ വാർത്ത | evartha
നൂറു വയസ്സുകാരിയായ മുതുമുത്തശ്ശിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം; 21 കാരന്‍ പിടിയില്‍

ബംഗാളില്‍ നൂറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതിന് 21 കാരന്‍ പിടിയിലായി. പശ്ചിമബംഗാളിലെ നാദിയ ജില്ലയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അഭിജിത് ബിശ്വാസ് എന്ന ചെറുപ്പക്കാരനേയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതി ഇപ്പോള്‍ പതിനാല് ദിവസത്തെ റിമാന്റിലാണ്.
ഗംഗാപ്രസാദുല്‍ ഗ്രാമത്തില്‍ തിങ്കളാഴ്ചയാണ് സംഭവം നടന്നത്. ബിശ്വാസിനെതിരെ വൃദ്ധയുടെ മകനാണ് പരാതി നല്‍കിയത്. തിങ്കളാഴ്ച രാത്രി ഉറങ്ങിക്കിടന്ന ഇവരുടെ മുറിയില്‍ അഭിജിത്ത് എത്തിയാണ് ഉപദ്രവിക്കാന്‍ ശ്രമിച്ചത്. വൃദ്ധയുടെ ഉച്ചത്തിലുള്ള നിലവിളി കേട്ട് അയല്‍ക്കാരും തൊട്ടടുത്ത് മുറിയിലുണ്ടായിരുന്നവരും ഓടിവന്നു. ഇവരാണ് അഭിജിത്തിനെ പിടികൂടി പൊലീസില്‍ ഏല്‍പിച്ചത്.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2O8ja3M
via IFTTT
No comments:
Post a Comment