ഇ വാർത്ത | evartha
കളഞ്ഞു കിട്ടിയ 20 ലക്ഷത്തോളം രൂപ തിരികെ നല്‍കിയ പ്രവാസി ഇന്ത്യക്കാരനെ ആദരിച്ച് ഷാര്‍ജ പൊലീസ്

കളഞ്ഞു കിട്ടിയ ഒരു ലക്ഷത്തോളം ദിര്‍ഹം (ഏതാണ്ട് 20 ലക്ഷത്തോളം രൂപ) പൊലീസില്‍ ഏല്‍പ്പിച്ച ഇന്ത്യക്കാരനെ ഷാര്‍ജ പൊലീസ് ആദരിച്ചു. സുരാ ഡോയ്‌ലെ എന്ന ഇന്ത്യക്കാരനെയാണ് ഷാര്‍ജ പൊലീസ് ആദരിച്ചത്. ഇന്ത്യക്കാരന്റെ സത്യസന്ധതയെയും ആത്മാര്‍ഥതയെയും ഷാര്‍ജ പൊലീസ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ ഡോ. ഖലീഫ കലന്ദാര്‍ പ്രശംസിച്ചു.
മറ്റുള്ളവര്‍ക്ക് മാതൃകയാകുന്ന പ്രവര്‍ത്തനമാണ് ഇന്ത്യക്കാരന്റേതെന്നും അദ്ദേഹം പറഞ്ഞു. ഷാര്‍ജയിലെ വിദൂര പ്രദേശത്തു വച്ചാണ് ഇന്ത്യക്കാരന് പണം കളഞ്ഞു കിട്ടിയതെന്ന് ഷാര്‍ജ പൊലീസ് സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. ഇന്ത്യക്കാരനെ അഭിനന്ദിച്ച് പ്രശംസാപത്രം നല്‍കുന്ന ചിത്രവും പൊലീസ് പോസ്റ്റ് ചെയ്തു.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2CN6qNZ
via IFTTT
No comments:
Post a Comment