18-ാം വിവാഹ വാര്‍ഷികദിനത്തില്‍ മൂസാക്കായി പിന്നേം കല്ല്യാണം കഴിച്ചു;ടെലിവിഷന്‍ താരം വിനോദ് കോവൂരിന്റെയും ഭാര്യയുടെയും ‘വിവാഹ വാര്‍ത്ത’ പങ്കുവച്ച് സുരഭി ലക്ഷ്മി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 20, 2018

18-ാം വിവാഹ വാര്‍ഷികദിനത്തില്‍ മൂസാക്കായി പിന്നേം കല്ല്യാണം കഴിച്ചു;ടെലിവിഷന്‍ താരം വിനോദ് കോവൂരിന്റെയും ഭാര്യയുടെയും ‘വിവാഹ വാര്‍ത്ത’ പങ്കുവച്ച് സുരഭി ലക്ഷ്മി

ഇ വാർത്ത | evartha
18-ാം വിവാഹ വാര്‍ഷികദിനത്തില്‍ മൂസാക്കായി പിന്നേം കല്ല്യാണം കഴിച്ചു;ടെലിവിഷന്‍ താരം വിനോദ് കോവൂരിന്റെയും ഭാര്യയുടെയും ‘വിവാഹ വാര്‍ത്ത’ പങ്കുവച്ച് സുരഭി ലക്ഷ്മി


എം.80യിലെ പാത്തുവിന്റെ സ്വന്തം മൂസാക്ക വീണ്ടും വിവാഹിതനായ വിവരം അറിയിച്ചിരിക്കുകയാണ് സുരഭി ലക്ഷ്മി.സ്വന്തം ഭാര്യയെ തന്നെയാണ് 18-ാം വിവാഹ വാര്‍ഷികദിനത്തില്‍ വിനോദ് കോവൂർ വീണ്ടും വിവാഹം ചെയ്തിരിക്കുന്നത്. ഗുരുവായൂരില്‍വച്ച് താലി കെട്ടണമെന്ന അതിയായ മോഹത്തിന്റെ പുറത്താണ് ഇരുവരും വീണ്ടും വിവാഹിതരായതെന്നും സുരഭി പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

മലയാള ടെലിവിഷന്‍ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ് സുരഭി ലക്ഷ്മിയും വിനോദ് കോവൂരും. എം 80 മൂസ എന്ന പരമ്പരയാണ് ഇവരെ ആളുകളുടെ ഇഷ്ടക്കാരാക്കിയത്.

സുരഭി ലക്ഷ്മിയുടെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം വായിക്കാം…

പ്രിയ സുഹൃത്ത് വിനോദ് കോവൂര്‍ ( ഞമ്മളെ സ്വന്തം മൂസക്കായി ) സ്വന്തം ഭാര്യ ദേവൂനെ 18 വര്‍ഷം തികയുന്ന ഈ വിവാഹ വാര്‍ഷിക ദിനത്തില്‍ പിന്നേം കല്ല്യാണം കഴിച്ചു. ഏറെ നാളായി രണ്ടാളും മനസില്‍ സൂക്ഷിച്ച ആഗ്രഹമായിരുന്നു ഗുരുവായൂരില്‍നിന്നും താലികെട്ടുക എന്നത്.ഇന്ന് അത് നടുന്നു. ദേവുന്റെ പിറന്നാള്‍ കൂടയാണ് ഇന്ന്. ഇത് ദേവൂനുള്ള പിറന്നാള്‍ സമ്മാനം ആണെന്നാണ് വിനോദേട്ടന്‍ പറയുന്നത്. ‘മൂസക്കായി പോയി വേറാരെയും കിട്ടാത്തത് ഞമ്മളെ ഭാഗ്യം’ വല്ലാത്ത പഹയന്‍ തന്നെ.”

എന്ന് സ്വന്തം പാത്തു

 

പ്രിയ സുഹൃത്ത് വിനോദ് കോവൂർ ( ഞമ്മളെ സ്വന്തം മൂസക്കായി ) സ്വന്തം ഭാര്യ ദേവൂനെ 18 വർഷം തികയുന്ന ഈ വിവാഹ വാർഷിക ദിനത്തിൽ…

Posted by Surabhi Lakshmi on Friday, October 19, 2018

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2EBRPaV
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages