ശബരിമലയിൽ സ്‌ത്രീപ്രവേശം: എൽഡിഎഫ്‌ വിശദീകരണയോഗങ്ങൾ 16 മുതൽ‐ എ വിജയരാഘവൻ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, October 11, 2018

ശബരിമലയിൽ സ്‌ത്രീപ്രവേശം: എൽഡിഎഫ്‌ വിശദീകരണയോഗങ്ങൾ 16 മുതൽ‐ എ വിജയരാഘവൻ

തിരുവനന്തപുരം> ശബരിമലയിൽ സ്‌ത്രീപ്രവേശനം സംബന്ധിച്ച്‌  വിശദീകരിക്കാൻ 16 മുതൽ എൽഡിഎഫ്‌ പൊതുജനകൂട്ടായ്‌മകൾ സംഘടിപ്പിക്കുമെന്ന്‌ കൺവീനർ എ വിജയരാഘവൻ വാർത്താസമ്മേളനത്തിൽ  പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ അടക്കം വിശദീകരണയോഗങ്ങളിൽ പങ്കെടുക്കും. വിശ്വാസത്തിന്റെ പേരിൽ നാട്ടിൽ നടക്കുന്ന പ്രതിഷേധങ്ങൾ ഇടതുപക്ഷ സർക്കാരിനെ അട്ടിമറിക്കാനുള്ള കലാപനീക്കമാണെന്നും വിജയരാഘവൻ പറഞ്ഞു.

ശബരിമലയിൽ സ്‌ത്രീപ്രവേശം അനുവദിച്ച സുപ്രീകോടതി വിധി  എൽഡിഎഫ്‌ യോഗം ചർച്ചചെയ്‌തു. വിധി നടപ്പാക്കാൻ സംസ്‌ഥാന സർക്കാർ ബാധ്യസ്‌ഥമാണ്‌. കേരളത്തിൽ ഇടതുപക്ഷ ഗവൺമെന്റിനെ അട്ടിമറിക്കാനുള്ള സമരമാണ്‌ ഇപ്പോൾ നടക്കുന്നത്‌. ആർഎസ്‌എസ്‌, ബിജെപി, യുഡിഎഫ്‌ എന്നിവരെല്ലാം അതിന്‌ പിന്നിലുണ്ട്‌. വിശ്വാസത്തിന്റെ   പേരിൽ ആളുകളെ തെരുവിലിറക്കി  മുഖ്യമന്ത്രിയെ അധിക്ഷേപിക്കുക, മന്ത്രിമാരെ തടയുക എന്നീ നിലയിലേക്ക്‌ സമരം വഴിമാറ്റിയിട്ടുണ്ട്‌. ഭരണഘടനയെ ഉയർത്തിപിടിക്കേണ്ടതിന്‌ പകരം ജനങ്ങളിൽ തെറ്റിദ്ധാരണ പടർത്തുകയാണെന്നും വിജയരാഘവൻ പറഞ്ഞു.

എൽഡിഎഫ്‌ സർക്കാർ മാതൃകാപരമായ ഭരണം പിന്തുടരുന്നതിനിടക്ക്‌ ഇത്തരം കലാപശ്രമം സംസ്‌ഥാനത്തിന്റെ വികസന കാഴ്‌ച്ചപ്പാടുകളെ അട്ടിമറിക്കുന്നതാണ്‌. സംസ്‌ഥാന സർക്കാരിന്റെ   വിശ്വാസത, സാമൂഹിക അംഗീകാരം ഇതെല്ലാം കണ്ട്‌ യുഡിഎഫ്‌ ക്ഷീണിച്ചുപോയി. സർക്കാരിനെ മോശമാക്കാൻ ബിജെപി നയിക്കുന്ന ജാഥയിൽ പോകാനും കോൺഗ്രസുകാർ തയ്യാറായി.  ബിജെപിയുടെ ജാഥയിൽ കൊടിപിടിക്കേണ്ട ,കൂടെ പോയ്‌ക്കോളു എന്ന നിർദ്ദേശമാണ്‌ കോൺഗ്രസ്‌ അണികൾക്ക്‌ നൽകുന്നത്‌. കോൺഗ്രസിന്റെ ഈ നീക്കം ഇന്നത്തെ ദേശീയ രാഷ്‌ട്രീയ സാഹചര്യത്തിൽ അതെത്രമാത്രം അപകടകരമാണ്‌.

മുഖ്യമന്ത്രിതന്നെ ഈ വിധിയുടെ  പശ്‌ചാത്തലം വിശദീകരിച്ച്‌ വിധി നടപ്പാക്കാൻ സർക്കാർ ബാധ്യസ്‌ഥമാണെന്ന്‌ വ്യക്‌തമാക്കിയിരുന്നു. അതിന്‌ ശേഷവും അക്രമം കെട്ടഴിച്ചുവിടുന്ന നിലയിലേക്കാണ്‌ സമരത്തിന്റെ പോക്ക്‌.  അത്‌ വളരെ അപകടകരമാണ്‌.

ഈ സാഹചര്യത്തിലാണ്‌ സ്‌ത്രീ പ്രവേശം സംബന്ധിച്ച്‌  വിശദീകരിക്കാൻ വിപുലമായ പൊതുജന കൂട്ടായ്‌മ സംഘടിപ്പിക്കാൻ എൽഡിഎഫ്‌ തീരുമാനിച്ചത്‌.  എൽഡിഎഫ്‌ നിലപാട്‌ വിശദീകരിക്കാൻ 16ന്‌ തലസ്‌ഥാനത്ത്‌  മുഖ്യമന്ത്രി പങ്കെടുക്കുന്ന ബഹുജനകൂട്ടായ്‌മ സംഘടിപ്പിക്കും. തുടർന്ന്‌ 23ന്‌ പത്തനംതിട്ടയിലും 24ന്‌ കൊല്ലത്തും മുഖ്യമന്ത്രി പങ്കെടുക്കുന്ന യോഗങ്ങൾ സംഘടിപ്പിക്കും. തുടർന്ന്‌ 30നകം എല്ലാ ജില്ലാ കേന്ദ്രങ്ങളിലും വിശദീകരണ പൊതു കൂട്ടായ്‌മകൾ സംഘടിപ്പിക്കും. പഞ്ചായത്ത്‌ തലത്തിലടക്കം എൽഡിഎഫ്‌ യോഗങ്ങൾ കുടുംബയോഗങ്ങളും  വിളിച്ചുചേർത്ത്‌ ശരിയായ നിലപാട്‌ വിശദീകരിക്കും-  വിജയരാഘവൻ പറഞ്ഞു.




 



from Kerala || Deshabhimani ​Online ​News https://ift.tt/2Ef2Azz
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages