മെയ്ക്ക് അപ്പിന് മാത്രമായി മോദി മാസംതോറും ചെലവഴിക്കുന്നത് 15 ലക്ഷം രൂപയോ ? - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 26, 2018

മെയ്ക്ക് അപ്പിന് മാത്രമായി മോദി മാസംതോറും ചെലവഴിക്കുന്നത് 15 ലക്ഷം രൂപയോ ?

ഇ വാർത്ത | evartha
മെയ്ക്ക് അപ്പിന് മാത്രമായി മോദി മാസംതോറും ചെലവഴിക്കുന്നത് 15 ലക്ഷം രൂപയോ ?

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ഒരു സ്ത്രീ മെയ്ക്ക് അപ്പ് ഇട്ടുകൊടുക്കുന്ന ചിത്രം കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി വൈറലായി കൊണ്ടിരിക്കുകയാണ്. മോദി മെയ്ക്ക് അപ്പിന് മാത്രമായി മാസംതോറും ചെലവഴിക്കുന്നത് 15 ലക്ഷം രൂപയാണെന്നും ഇതോടൊപ്പമുള്ള കുറിപ്പില്‍ പറഞ്ഞിരുന്നു.

ആദ്യം കോണ്‍ഗ്രസ് ലാവോ, ദേശ് ബച്ചാവോ എന്ന പേജിലാണ് ഈ പോസ്റ്റ് വന്നത്. തുടര്‍ന്ന് വാട്ട്‌സ്ആപ്പിലും മറ്റ് ചില പേജുകളിലും ഈ പോസ്റ്റ് പ്രത്യക്ഷപ്പെട്ടുവെന്നാണ് ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇത് ലോകപ്രശസ്ത മെഴുക് പ്രതിമ മ്യൂസിയം മാദാം തുഷാട്‌സില്‍ സ്ഥാപിക്കാനുള്ള മോദി പ്രതിമയുടെ ഒരുക്കമായിരുന്നു.

ചിത്രത്തില്‍ ശരിക്കും ഉള്ളത് മോദിയുടെ മെഴുക് പ്രതിമയാണ്. 2016 ഏപ്രില്‍ മാസത്തിലാണ് ഈ മ്യൂസിയത്തില്‍ മോദിയുടെ പ്രതിമ സ്ഥാപിച്ചത്. സിംഗപ്പൂരിലെ മാദാം തുഷാട്‌സിന്റെ ബ്രാഞ്ചിലാണ് മോദിയുടെ പ്രതിമ സ്ഥാപിച്ചത്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ടാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2qdqz8m
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages