ഇ വാർത്ത | evartha
ശബരിമല അക്രമം:രാഹുല്‍ ഈശ്വറിനെ 14 ദിവസത്തേത്തേക്ക് റിമാന്‍ഡ് ചെയ്തു.
ശബരിമല പ്രതിഷേധം അതിരുവിട്ടതിനെ തുടര്‍ന്ന് അറസ്റ്റിലായ അയ്യപ്പധര്‍മ സേന നേതാവ് രാഹുല്‍ ഈശ്വറിനെയും സംഘത്തെയും റിമാന്‍ഡ് ചെയ്തു. ബുധനാഴ്ചയാണ് ഇവരെ പമ്പ പോലീസ് അറസ്റ്റ് ചെയ്തത്. പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയത് ഉള്‍പ്പടെയുള്ള വകുപ്പുകളുള്‍പ്പെടുത്തിയാണ് കേസെടുത്തിട്ടുള്ളത്.
ഇന്നു രാവിലെ രാഹുലിനെ റാന്നി മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. കോടതി 14 ദിവസത്തേത്തേക്കാണ് റിമാന്‍ഡ് ചെയ്തത്.സംഭവത്തില്‍ രാഹുല്‍ ഈശ്വറിനും ഒപ്പമുള്ള ഇരുപതോളം പേര്‍ക്കുമെതിരേ പോലീസ് കേസെടുത്തിട്ടുണ്ട്. സമാന സംഭവത്തില്‍ അറസ്റ്റിലായ അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് നേതാവ് പ്രജീഷ് ഗോപിനാഥിനെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും. ഇയാള്‍ക്കെതിരെയും ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2J2gOCv
via IFTTT
No comments:
Post a Comment