ഒരോവറില്‍ ആറു സിക്‌സ്, 12 പന്തില്‍ അര്‍ധസെഞ്ചുറി; ഹസ്‌റത്തുല്ല സസായിക്ക് ലോക റെക്കോര്‍ഡ്: വീഡിയോ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, October 15, 2018

ഒരോവറില്‍ ആറു സിക്‌സ്, 12 പന്തില്‍ അര്‍ധസെഞ്ചുറി; ഹസ്‌റത്തുല്ല സസായിക്ക് ലോക റെക്കോര്‍ഡ്: വീഡിയോ

ഇ വാർത്ത | evartha
ഒരോവറില്‍ ആറു സിക്‌സ്, 12 പന്തില്‍ അര്‍ധസെഞ്ചുറി; ഹസ്‌റത്തുല്ല സസായിക്ക് ലോക റെക്കോര്‍ഡ്: വീഡിയോ

ഒരോവറില്‍ ആറ് സിക്‌സറുമായി അഫ്ഗാന്‍ താരത്തിന്റെ വെടിക്കെട്ട് പ്രകടനം. അഫ്ഗാനിസ്ഥാന്‍ പ്രീമിയര്‍ ലീഗില്‍ കാബൂള്‍ സ്വാനന് വേണ്ടി കളിച്ച ഹസ്രത്തുള്ള സസായിയാണ് ഒരോവറില്‍ ആറ് സിക്‌സുകള്‍ പറത്തിയത്. ബല്‍ഖ് ലെജന്‍ഡ്‌സുമായിട്ടായിരുന്നു മത്സരം.

12 പന്തില്‍ അര്‍ധസെഞ്ചുറി പിന്നിട്ട സസായി, ഇക്കാര്യത്തില്‍ ഇന്ത്യന്‍ താരം യുവരാജ് സിങ്, വിന്‍ഡീസ് താരം ക്രിസ് ഗെയ്ല്‍ എന്നിവരുടെ പേരിലുള്ള ട്വന്റി20 റെക്കോര്‍ഡിനൊപ്പമെത്തി. നേരത്തെ, നന്‍ഗഡ്ഹര്‍ ലിയോപാര്‍ഡ്‌സിനെതിരെ സെഞ്ചുറി നേടിയ സസായി, എപിഎല്ലില്‍ സെഞ്ചുറി നേടുന്ന ആദ്യ താരമായി മാറിയിരുന്നു.

ബാല്‍ഖ് ലെജന്‍ഡ്‌സിന്റെ അഫ്ഗാന്‍ താരം അബ്ദുല്ല മസാരിയാണ് സസായിയുടെ ബാറ്റിന്റെ ചൂടറിഞ്ഞത്. മസാരിയുടെ ഓവറില്‍ ആറു സിക്‌സും ഒരു വൈഡും ഉള്‍പ്പെടെ 37 റണ്‍സാണ് പിറന്നത്. 17 പന്തില്‍ ഏഴു സിക്‌സും നാലു ബൗണ്ടറിയും സഹിതം 62 റണ്‍സെടുത്ത സസായിക്കു പക്ഷേ ടീമിനെ വിജയത്തിലെത്തിക്കാനായില്ല.

ആദ്യം ബാറ്റു ചെയ്ത ലെജന്‍ഡ്‌സ്, നിശ്ചിത 20 ഓവറില്‍ 244 റണ്‍സാണെടുത്തത്. 48 പന്തില്‍നിന്ന് 80 റണ്‍സെടുത്ത സാക്ഷാല്‍ ക്രിസ് ഗെയ്ല്‍, 27 പന്തില്‍ നിന്ന് 50 റണ്‍സെടുത്ത പതിനെട്ടുകാരന്‍ താരം ഡാര്‍വിഷ് റസൂലി എന്നിവരുടെ പ്രകടനമാണ് ബാല്‍ഖ് ലെജന്‍ഡ്‌സിനു കൂറ്റന്‍ സ്‌കോര്‍ സമ്മാനിച്ചത്. സസായിയുടെ വമ്പനടികളുടെ കരുത്തില്‍ കുതിച്ച കാബൂള്‍ സ്വാനന്, 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 223 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഇതോടെ ബാല്‍ഖ് ലെജന്‍ഡ്‌സിന് 21 റണ്‍സ് ജയം.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2ykDpX0
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages