12 മണിക്കൂര്‍ ജോലി ചെയ്യും; കടം വീട്ടാന്‍ പണമില്ലാത്ത കുടുംബത്തിന്റെ കഥ കേട്ട് വികാരഭരിതയായി നടി കീര്‍ത്തി സുരേഷ് - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, October 13, 2018

12 മണിക്കൂര്‍ ജോലി ചെയ്യും; കടം വീട്ടാന്‍ പണമില്ലാത്ത കുടുംബത്തിന്റെ കഥ കേട്ട് വികാരഭരിതയായി നടി കീര്‍ത്തി സുരേഷ്

ഇ വാർത്ത | evartha
12 മണിക്കൂര്‍ ജോലി ചെയ്യും; കടം വീട്ടാന്‍ പണമില്ലാത്ത കുടുംബത്തിന്റെ കഥ കേട്ട് വികാരഭരിതയായി നടി കീര്‍ത്തി സുരേഷ്

തമിഴ് റിയാലിറ്റി ഷോയില്‍ കടം വീട്ടാന്‍ പണമില്ലാത്ത കുടുംബത്തിന്റെ കഥ കേട്ട് വികാരഭരിതയായി നടി കീര്‍ത്തി സുരേഷ്. സണ്‍ ടിവിയില്‍ നടന്‍ വിശാല്‍ അവതാരകനായെത്തുന്ന ‘സണ്‍ നാം ഒരുവര്‍’ എന്ന റിയാലിറ്റി ഷോക്കിടെയാണ് താരത്തിന്റെ കണ്ണു നിറഞ്ഞത്. റിയാലിറ്റി ഷോയുടെ രണ്ടാമത്തെ എപ്പിസോഡില്‍ അതിഥിയായെത്തിയതായിരുന്നു കീര്‍ത്തി.

കടം വാങ്ങിയ 150000 തിരികെ നല്‍കാന്‍ വര്‍ഷങ്ങളോളം തുച്ഛമായ കൂലിയില്‍ പണിയെടുക്കുന്ന കുടുംബത്തിന്റെ കഥയാണ് രണ്ടാമത്തെ എപ്പിസോഡില്‍ അവതരിപ്പിച്ചത്. എപ്പിസോഡിന്റെ പ്രൊമോ വിഡിയോ പുറത്തു വന്നിട്ടുണ്ട്. ആദ്യ എപ്പിസോഡില്‍ മുഖ്യാതിഥി ആയി എത്തിയത് നടനും വിശാലിന്റെ അടുത്ത സുഹൃത്തും കൂടിയായ കാര്‍ത്തി ആയിരുന്നു.

‪True HAPPINESS is not about what we receive but it's about what we give….Thanks Dearest Keerthy Suresh for joining us in this Wonderful journey….GB‬‪This Sunday @ 9:30 PM on @SunTV #SunNaamOruvar #AnbaiVidhaipoma‬

Posted by Vishal on Thursday, October 11, 2018

അംഗ വൈകല്യ ബാധിതനായ കുട്ടിയും കുടുംബവുമാണ് അന്ന് ഷോയില്‍ പങ്കെടുത്തത്. കുട്ടിയുടെ ചികിത്സയ്ക്കുളള സഹായം നല്‍കുമെന്ന് ഷോയില്‍ ഉറപ്പു നല്‍കിയാണ് കാര്‍ത്തി മടങ്ങിയത്. കീര്‍ത്തി എന്തു നല്‍കുമെന്ന കാത്തിരിപ്പിലാണ് ആരാധകര്‍.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2QNYGPA
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages