ഇ വാർത്ത | evartha
യുഎഇയില്‍ 10,000 തൊഴില്‍ അവസരങ്ങളുമായി ‘ഓയോ’

യുഎഇയില്‍ 10,000 തൊഴില്‍ അവസരങ്ങളുമായി ഇന്ത്യന്‍ ഹോട്ടല്‍ സേവനദാതാക്കളായ ഓയോ രംഗത്ത്. അടുത്ത മൂന്ന് വര്‍ഷത്തിനിടെയാണ് യുഎഇയില്‍ ഓയോ ഗ്രൂപ്പ് പതിനായിരം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് കമ്പനി സിഇഒ റിതേഷ് അഗര്‍വാള്‍ പറഞ്ഞു.
ഇന്ത്യയില്‍ 20 സ്ഥാപനങ്ങളും ചൈനയില്‍ അഞ്ച് സ്ഥാപനങ്ങളുമുണ്ട്. ഇന്ത്യയില്‍ 100,000 തൊഴില്‍ അവസരങ്ങളും ചൈനയില്‍ 60,000 തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കുമെന്നും അഗര്‍വാള്‍ പറഞ്ഞു. യുഎഇ പൗരന്മാര്ക്കും പതിനായിരം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും. കമ്പനിക്ക് നിലവില്‍ യുഎഇയില്‍ 1,200 റൂമുകളുണ്ട്. ഇത് 12,000 ആയി ഉയര്‍ത്തുകയാണ് ലക്ഷ്യമെന്നും അഗര്‍വാള്‍ കൂട്ടിച്ചേര്‍ത്തു.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2NEgf2E
via IFTTT
No comments:
Post a Comment