പ്രളയം : വീണ്ടെടുക്കുന്ന രേഖകൾ ഇനി ഡിജി ലോക്കറിൽ - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, September 24, 2018

പ്രളയം : വീണ്ടെടുക്കുന്ന രേഖകൾ ഇനി ഡിജി ലോക്കറിൽ

തിരുവനന്തപുരം
പ്രകൃതിക്ഷോഭത്തിൽ നഷ്ടപ്പെട്ട രേഖകൾ അദാലത്ത‌് വഴി വീണ്ടും ലഭ്യമാക്കുമ്പോൾ അവ ഡിജി ലോക്കർ സംവിധാനത്തിൽക്കൂടി ലഭ്യമാക്കാൻ സർക്കാർ തീരുമാനിച്ചു.

എസ‌്എസ‌്എൽസി, ഹയർസെക്കൻഡറി, ഇതര വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ, റേഷൻ കാർഡ‌്, ഡ്രൈവിങ‌് ലൈസൻസ‌്, ആർസി ബുക്ക‌് തുടങ്ങിയ രേഖകൾക്കുപകരം പുതിയവ നൽകാൻ സംസ്ഥാന ഐടി മിഷൻ മുഖാന്തരം അദാലത്തുകൾ നടത്തുന്നു. സർട്ടിഫിക്കറ്റ‌് റിട്രീവൽ സോഫ‌്റ്റ‌്‌വെയർ ഉപയോഗിച്ച‌് എറണാകുളം ജില്ലയിൽ ഏഴ‌് ക്യാമ്പുകൾ സംഘടിപ്പിച്ചു. തിങ്കളാഴ്ച മലപ്പുറം ഊർങ്ങാട്ടിരിയിലും വ്യാഴാഴ്ച എറണാകുളം കണയന്നൂരിലും ക്യാമ്പ‌് നടക്കും. തുടർദിനങ്ങളിൽ മറ്റ‌് പ്രളയബാധിത ജില്ലകളിലും ക്യാമ്പുണ്ടാകും.

അപേക്ഷിക്കുന്ന സർട്ടിഫിക്കറ്റുകളുടെ ഡിജിറ്റൽ പകർപ്പാണ‌് ക്യാമ്പുകളിൽ നൽകുന്നത‌്. അസ്സൽ സർട്ടിഫിക്കറ്റ‌് ബന്ധപ്പെട്ട ഓഫീസുകളിൽ നേരിട്ടെത്തിയോ തപാൽ മുഖേനയോ കരസ്ഥമാക്കാം. ആവശ്യക്കാരുടെ സമ്മതത്തോടെ ആധാർ നമ്പർ ഉപയോഗിച്ച‌് ഡിജി ലോക്കർ അക്കൗണ്ട‌് ആരംഭിക്കുന്നു. വിദ്യാഭ്യാസ, തിരിച്ചറിയൽ, ഉടമസ്ഥാവകാശ രേഖകൾ ഉൾപ്പെടെയുള്ള പ്രധാന പ്രമാണങ്ങൾ സുരക്ഷിതമായി മൊബൈൽ ഫോണിൽ സൂക്ഷിക്കാവുന്ന ‘ഓൺലൈൻ ലോക്കറാ’ണ‌്  ഡിജി ലോക്കർ.

പുതിയ സർട്ടിഫിക്കറ്റുകളുടെ അസ്സൽ ഡിജിറ്റൽ പകർപ്പുകൾ അതത‌് വകുപ്പുകൾ ഡിജി ലോക്കറിലേക്കും സേവ‌് ചെയ്യുന്നു.
ഈ സർട്ടിഫിക്കറ്റുകൾ അസ്സലുകളായി പരിഗണിക്കും. അതിനാൽ ഇന്റർവ്യൂകളിലും യാത്രയിലും സർട്ടിഫിക്കറ്റുകൾ കൈയിൽ കരുതുന്നതിലെ പ്രായോഗിക, സുരക്ഷാപ്രശ‌്നങ്ങളും ഒഴിവാക്കാം.

നിലവിൽ എട്ട‌് വകുപ്പുകളാണ‌് ഡിജി ലോക്കർ സംവിധാനവുമായി സമന്വയിപ്പിച്ചത‌്. എല്ലാ വകുപ്പുകളും ഭാവിയിൽ നൽകുന്ന സർട്ടിഫിക്കറ്റുകൾ ഡിജി ലോക്കർ പകർപ്പായും ലഭ്യമാക്കണം എന്ന‌് അടുത്തിടെ സർക്കാർ ഉത്തരവിട്ടിരുന്നു. അടുത്തിടെ, വാഹന പരിശോധനാവേളയിൽ ഡിജി ലോക്കർ രേഖകൾ അസ്സൽ രേഖകളായി പരിഗണിക്കുമെന്ന‌് മോട്ടോർ വാഹന വകുപ്പും പൊലീസും അറിയിച്ചിരുന്നു.

ആധാർ നമ്പറോ മൊബൈൽ നമ്പറോ ലോഗ‌് ഇൻ ഐഡിയായി ഉപയോഗിക്കാം. ‘വൺ ടൈം പാസ‌്‌വേർഡ‌്’ ഉപയോഗിച്ച‌് ഉപയോക്താവിന‌് അക്കൗണ്ട‌് വെരിഫൈ ചെയ്യാം.

സ്വകാര്യരേഖകൾ ഉപയോക്താവിന‌് മാത്രം ലഭ്യമാകുന്നതിനാൽ പൂർണമായും സുരക്ഷിതമാകും ഡിജി ലോക്കർ. ഇന്റർവ്യൂകളിൽപോലും ഉദ്യോഗാർഥിയുടെ അനുവാദത്തോടെ രേഖകൾ പരിശോധിക്കാൻ  ജോലിദാതാക്കൾ ഡിജി ലോക്കർ ഉപയോഗിക്കുന്നുണ്ട‌്.



from Kerala || Deshabhimani ​Online ​News https://ift.tt/2Q3io9N
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages