റഫേൽ മാതൃകയിൽ നേവിയുടെ എൽപിഡി നിർമാണകരാറും ; കൊച്ചി കപ്പൽശാലയെ വെട്ടി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, September 28, 2018

റഫേൽ മാതൃകയിൽ നേവിയുടെ എൽപിഡി നിർമാണകരാറും ; കൊച്ചി കപ്പൽശാലയെ വെട്ടി

കൊച്ചി
പൊതുമേഖലാ സ്ഥാപനങ്ങളായ കൊച്ചി കപ്പൽശാലയെയും ഹിന്ദുസ്ഥാൻ ഷിപ്പിങ് ലിമിറ്റഡിനെയും ഒഴിവാക്കി നാവികസേനയുടെ 20,000 കോടി രൂപയുടെ ലാൻഡിങ് പ്ലാറ്റ്ഫോം ഡോക്ക് (എൽപിഡി) നിർമാണകരാർ  റിലയൻസിന് നൽകാനുള്ള കേന്ദ്ര സർക്കാർനീക്കവും വിവാദത്തിൽ.  റിലയൻസിന‌് എൽപിഡി നിർമിക്കാനാവശ്യമായ സാങ്കേതിക – സാമ്പത്തിക ശേഷിയില്ലെന്ന പ്രതിരോധമന്ത്രാലയത്തിന്റെ റിപ്പോർട്ടാണ‌് നീക്കത്തിന‌് തടസമായത‌്.  റിലയൻസിന‌ുകൂടി അയോഗ്യത വന്നതോടെ നാലു എൽപിഡിയുടെയും നിർമാണകരാർ സ്വകാര്യകമ്പനിയായ എൽആൻഡ‌്ടിക്കു മാത്രമായി. ഈ റിപ്പോർട്ട‌് മറികടന്ന‌് കരാർനൽകാനുള്ള നീക്കമാണ‌് നടക്കുന്നത‌്. ഇതിന്റെ ഭാഗമായി എൽആൻഡ‌്ടിക്ക‌ുമാത്രമായി കരാർ നൽകുന്നതിനെതിരെ റിലയൻസ‌് പരാതി നൽകി. എൽആൻഡ‌്ടിയിലുള്ള  മകന‌ുവേണ്ടി  ഉന്നത ഉദ്യോഗസ്ഥനാണ‌് റിലയൻസിനെതിരെ പ്രവർത്തിക്കുന്നതെന്നും പരാതിയിൽ പറയുന്നു. അതേസമയം, എൽആൻഡ‌്ടിക്കുമാത്രമായി കരാർ പരിമിതപ്പെടുത്താതെ  ടെൻഡറിൽ പങ്കെടുക്കാൻ അനുമതി നൽകണമെന്ന‌ാവശ്യപ്പെട്ട‌് കൊച്ചി കപ്പൽശാല വീണ്ടും കേന്ദ്ര ഷിപ്പിങ‌് മന്ത്രാലയത്തിന‌് കത്ത‌് നൽകി.

2011ലാണ് നാവികസേനയ്ക്കായി 220 മീറ്റർ നീളവും 20,000 ടൺ കേവുഭാരവുമുള്ള നാല‌് എൽപിഡി വെസലുകൾ നിർമിക്കാൻ തീരുമാനിച്ചത്. അന്നത്തെ യുപിഎ സർക്കാർ ഇതിൽ രണ്ടെണ്ണം ഹിന്ദുസ്ഥാൻ ഷിപ്പിങ് ലിമിറ്റഡിന് നൽകി. ബാക്കി രണ്ടെണ്ണം ടെൻഡർ ചെയ്യാനും തീരുമാനിച്ചു. എന്നാൽ, അന്നും കൊച്ചി കപ്പൽശാലയെ ടെൻഡറിൽ പങ്കെടുക്കുന്നതിൽനിന്നുപോലും ഒഴിവാക്കി. വിമാനവാഹിനി കപ്പൽ(ഐഎസി) നിർമാണം നടക്കുന്നതിനാൽ എൽപിഡി നിർമിക്കാൻ കൊച്ചി കപ്പൽശാലയ്ക്കുശേഷിയുണ്ടാകില്ലെന്നായിരുന്നു  കണ്ടെത്തൽ. എന്നാൽ, വിമാനവാഹിനിക്കപ്പലിന്റെ ഉരുക്കുപണികൾ 2013ൽത്തന്നെ ഭൂരിഭാഗവും പൂർത്തീകരിച്ചിരുന്നു. അതൊന്നും പ്രതിരോധമന്ത്രാലയം കണക്കിലെടുത്തില്ല.

ഇതിനെതിരെ അന്ന‌് പ്രതിരോധമന്ത്രിയായിരുന്ന എ കെ ആന്റണിക്ക് കപ്പൽശാല ജീവനക്കാർ നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ ഇതുസംബന്ധിച്ച് പഠിക്കാൻ സമിതിയെ നിയോഗിച്ചു. എൽപിഡിയുടെ നിർമാണം കൊച്ചി കപ്പൽശാലയ്ക്ക‌് നേരിട്ടുനൽകുകയോ, അല്ലെങ്കിൽ ടെൻഡറിൽ പങ്കെടുപ്പിക്കുകയോ വേണമെന്ന് സമിതി നിർദേശിച്ചു. എന്നാൽ, ഇതിന്റെ അടിസ്ഥാനത്തിലും യുപിഎ സർക്കാർ തീരുമാനമെടുത്തില്ല.

തുടർന്നുവന്ന ബിജെപി സർക്കാർ ടെൻഡറിന്റെ നിബന്ധന മാറ്റാനാകില്ലെന്ന ന്യായംപറഞ്ഞ് കൊച്ചി കപ്പൽശാലയെ ടെൻഡറിൽനിന്ന് വീണ്ടും ഒഴിവാക്കുകയായിരുന്നു. ഒടുവിൽ ടെൻഡറിലൂടെ നാല‌് എൽപിഡിയുടെ നിർമാണച്ചുമതല റിലയൻസിനും എൽആൻഡ‌്ടിക്കുമായി കൈമാറി. അതിനുശേഷമാണ‌് പ്രതിരോധമന്ത്രാലയത്തിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കരാർ എൽആൻഡ‌്ടിക്കുമാത്രമായി ചുരുക്കിയത‌്.

കൊച്ചി കപ്പൽശാലയ്ക്കെതിരെ പ്രവർത്തിച്ച നാവികസേനാ വൈസ് അഡിമിറലായിരുന്ന വൈദ്യനാഥൻ വിരമിച്ചശേഷം എൽആൻഡ‌്ടിയുടെ വൈസ് പ്രസിഡന്റും ഷിപ്പ് ബിൽഡിങ് വിഭാഗത്തിലെ തലവനുമായെന്നത് ഇതിലെ കള്ളക്കളിയിലേക്ക് വെളിച്ചം വീശുന്നു.



from Kerala || Deshabhimani ​Online ​News https://ift.tt/2NLybNJ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages