ഇ വാർത്ത | evartha
തന്റെ ഹൃദയം എന്നും ബ്ലാസ്റ്റേഴ്സിനൊപ്പം; ഐഎസ്എല്‍ ഓഹരികള്‍ വിറ്റതു സ്ഥിരീകരിച്ച് സച്ചിന്

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടീമായ കേരള ബ്ലാസ്റ്റേഴ്സിലെ തന്റെ ഓഹരികള്‍ കൈമാറിയതു സ്ഥിരീകരിച്ച് മുന്‍ ക്രിക്കറ്റ് താരം സച്ചിന് തെണ്ടുല്‍ക്കര്‍. തന്റെ ഹൃദയം എന്നും ബ്ലാസ്റ്റേഴ്സിനൊപ്പമുണ്ടാകുമെന്നും ടീം ഇപ്പോള്‍ സുദൃഡമായ നിലയിലാണെന്നും ടീം ഇനിയും മുന്നേറുമെന്നും സച്ചിന് പറഞ്ഞു. 20 ശതമാനം ഓഹരികളാണു സച്ചിന്റെ കൈവശമുണ്ടായിരുന്നത്.
ബ്ലാസ്റ്റേഴ്സ് ക്ലബ് ആരംഭിച്ച സമയത്ത് സമയത്ത് സച്ചിന് 40 ശതമാനം ഓഹരിയാണുണ്ടായിരുന്നത്. ബാക്കി അറുപത് ശതമാനം ആദ്യ കാലത്ത് PVP എന്ന ഗ്രൂപ്പിനായിരുന്നു. പിന്നിട് സച്ചിന്റെ കൈയില്‍ നിന്ന് 20 ശതമാനവും, പിവിപി ഗ്രൂപ്പിന്റെ 60 ശതമാനം ഓഹരിയും പ്രസാദ് ഗ്രൂപ്പ് വാങ്ങുകയായിരുന്നു.
സാമ്പത്തികമായി മികച്ചു നില്ക്കുന്ന ലുലു ഗ്രൂപ്പിനെ ഉടമസ്ഥരായി ലഭിക്കുന്നത് സ്റ്റേഡിയം പോലുള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാവി പരിപാടികള്‍ക്ക് മികച്ച ഉണര്‍വ് നല്‍കും.ഏന്നാല്‍ ലുലു ഗ്രൂപ്പ് ടീം ഏറ്റെടുക്കുന്ന കാര്യം ഇരുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.
നിലവില്‍ ഹൈദരാബാദ് ആസ്ഥാനമായ പ്രസാദ് ഗ്രൂപ്പാണ് ഫ്രാഞ്ചൈസിയുടെ 80 ശതമാനം ഓഹരികള്‍ കൈവശം വയ്ക്കുന്നത്.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2xpgMiG
via IFTTT
No comments:
Post a Comment