കൊച്ചി
കേന്ദ്രസർക്കാരിന്റെ ആരോഗ്യപദ്ധതിയിലെ വെൽനെസ‌് സെന്റർ കൊച്ചയിൽ അനുവദിച്ച‌് കേന്ദ്ര ആരോഗ്യമന്ത്രാലയം ഉത്തരവിട്ടു. പ്രതിരോധമേഖലയടക്കമുള്ള കേന്ദ്രജീവനക്കാർക്കും വിരമിച്ചവർക്കും അവരുടെ കുടുംബാംഗങ്ങൾക്കും സൗജന്യ വൈദ്യശുശ്രൂഷ ലഭിക്കുന്ന കേന്ദ്രമാണിത‌്. എംപിമാർ, മുൻ എംപിമാർ, അവരുടെ കുടുംബാംഗങ്ങൾ എന്നിവർക്കും ചികിത്സ ലഭിക്കും.
കേരളത്തിലെ എറണാകുളത്തിന‌് വടക്കോട്ടുള്ള ജില്ലകളിലെയും ലക്ഷദ്വീപിലെയും ഒരുലക്ഷത്തോളം പേർക്ക‌് സിജിഎച്ച‌്എസ‌് വെൽനെസ‌് കേന്ദ്രം കൊച്ചിയിൽ വരുന്നത‌് അനുഗ്രഹമാകും. നിലവിൽ തിരുവനന്തപുരത്താണ‌് സിജിഎച്ച‌്എസ‌് സെന്ററുള്ളത‌്. കാസർകോടുള്ളവരടക്കം ചികിത്സയ‌്ക്കും മരുന്നുവാങ്ങുന്നതിനുമായി തിരുവനന്തപുരത്ത‌് പോകേണ്ട സ്ഥിതിയായിരുന്നു. കൂടാതെ കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിലെ മുഴുവൻ ജീവനക്കാരും തിരുവനന്തപുരത്തെയാണ‌് ആശ്രയിച്ചിരുന്നത‌്.
കൊച്ചിയിൽ രണ്ട‌് മെഡിക്കൽ ഓഫീസർ, ഒരു നേഴ‌്സിങ‌് ഓഫീസർ, രണ്ട‌് ഫാർമസിസ‌്റ്റ‌്, രണ്ട‌് ക്ലർക്കുമാർ എന്നിവരുടെ തസ‌്തികയും അനുവദിച്ചു. എന്നാൽ, കൊച്ചിയിൽ എവിടെയാണ‌് കേന്ദ്രം പ്രവർത്തിക്കുകയെന്ന‌് ഉത്തരവിൽ പറയുന്നില്ല. കൊച്ചിയിൽ സിജിഎച്ച‌്എസ‌് സെന്റർ സ്ഥാപിക്കണമെന്ന‌് കേന്ദ്രജീവനക്കാരുടെ കോൺഫെഡറേഷൻ ഏറെനാളായി ആവശ്യപ്പെട്ടുവരികയായിരുന്നു. കേരളത്തിൽനിന്നുള്ള എംപിമാർക്കു പുറമെ കേരള സർക്കാരും ചെലുത്തിയ സമ്മർദ്ദത്തിന്റെ ഫലമായാണ‌് വെൽനെസ‌് സെന്റർ അനുവദിച്ചത‌്. ഇവിടത്തെ മെഡിക്കൽ ഓഫീസർ ശുപാർശ ചെയ‌്താ ൽ പദ്ധതിയിൽ അനുവദിക്കപ്പെട്ട മറ്റാശുപത്രികളിലും വിദഗ‌്ധചികിത്സ സൗജന്യമായി ലഭിക്കും.
from Kerala || Deshabhimani Online News https://ift.tt/2MWsax2
via IFTTT
No comments:
Post a Comment