പ്രളയ ദുരിതാശ്വാസം :വിവേചനമില്ലാതെ സർക്കാർ സഹായം നൽകി: ഹൈക്കോടതി - NEWS IN MALAYALAM

news in malayalam is a news web site

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, September 20, 2018

പ്രളയ ദുരിതാശ്വാസം :വിവേചനമില്ലാതെ സർക്കാർ സഹായം നൽകി: ഹൈക്കോടതി


പ്രളയബാധിതർക്ക‌് സർക്കാർ വിവേചനമില്ലാതെ യഥാസമയം ദുരിതാശ്വാസനടപടികളും സഹായവും ഉറപ്പുവരുത്തിയെന്ന‌് ഹൈക്കോടതി. പ്രളയത്തെത്തുടർന്ന‌് സർക്കാർ സ്വീകരിച്ച നടപടികൾ വിലയിരുത്തിയാണ‌് ചീഫ‌് ജസ‌്റ്റിസ‌് ഉൾപ്പെടുന്ന ഡിവിഷൻബെഞ്ച‌ിന്റെ നിരീക്ഷണം. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി ഡോ. ശേഖർ എൽ കുര്യാക്കോസ‌് ബുധനാഴ‌്ച ഹാജരായി വിശദീകരണം നൽകി. യഥാസമയം പ്രളയദുരിതം സംബന്ധിച്ച‌് കേന്ദ്ര സർക്കാരിന‌് കത്ത‌് നൽകിയതായി അഡ്വക്കറ്റ‌് ജനറൽ സി പി സുധാകരപ്രസാദ‌് വിശദീകരിച്ചു. ഇക്കാര്യം വ്യക്തമാക്കുന്ന രേഖയും എജി കോടതിക്ക‌് കൈമാറി.

പ്രളയദുരിതാശ്വാസത്തിനായി കൈക്കൊണ്ട  നടപടികൾ വിശദീകരിച്ച‌് സർക്കാർ ഹൈക്കോടതിയിൽ വിശദമായ സത്യവാങ‌്മൂലം സമർപ്പിച്ചു. ആഗസ‌്ത‌് 14ന‌ുശേഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക‌് ലഭിച്ച തുകകൾ നേരത്തെ ഫണ്ടിലുണ്ടായിരുന്ന തുകയുമായി കൂട്ടിച്ചേർക്കില്ലെന്നും എന്നാൽ, പ്രത്യേക അക്കൗണ്ട‌് ആവശ്യമില്ലെന്നും സർക്കാർ അറിയിച്ചു.

പ്രിൻസിപ്പൽ സെക്രട്ടറിയുടെ പേരിൽ 14 ബാങ്കുകളിലായി അക്കൗണ്ട‌് തുറന്ന‌് ദുരിതാശ്വാസനിധിയിലേക്ക‌് പണം സ്വീകരിക്കുകയാണ‌്. സർക്കാർജീവനക്കാരുടെ സംഭാവന സ്വീകരിക്കാൻ ട്രഷറിയിൽ പ്രത്യേക അക്കൗണ്ട‌് തുറന്നിട്ടുണ്ട‌്. 2018 ആഗസ‌്ത‌് 14ന‌ുശേഷം ലഭിച്ച തുകകൾ പ്രത്യേകമായാണ‌് സൂക്ഷിക്കുന്നത‌്.

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നഷ്ടപരിഹാരം വിലയിരുത്തലും വിതരണവും സംബന്ധിച്ച‌് വിശദമായ നടപടിക്രമങ്ങൾ ഹൈക്കോടതിയിൽ മെമ്പർസെക്രട്ടറി ശേഖർ കുര്യാക്കോസ‌് നേരിട്ട‌് ഹാജരായി വിശദീകരിച്ചു. ഇതുവരെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽനിന്നും 6.77 ലക്ഷം  ദുരിതബാധിതർക്ക‌ായി 419.78 കോടി രൂപ വിതരണംചെയ‌്തു. നഷ്ടം വിലയിരുത്തൽ സെപ‌്തംബർ 30നകം പൂർത്തിയാക്കും. നഷ്ടം വിലയിരുത്തുന്നതിനും വിതരണത്തിലും ഗ്രാമസഭകളുടെയും വില്ലേജ‌്തല സമിതികളുടെയും സേവനം ഉറപ്പാക്കും. നഷ്ടം നികത്താൻ സർക്കാരിനെക്കൊണ്ടുമാത്രം കഴിയില്ല. കേന്ദ്രസർക്കാർ കൂടുതൽ സഹായം നൽകുമെന്ന പ്രതീക്ഷയാണുള്ളതെന്നും സർക്കാർ ബോധിപ്പിച്ചു.

 



from Kerala || Deshabhimani ​Online ​News https://ift.tt/2xvKYZu
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages