ഇ വാർത്ത | evartha
ടൊവിനോയോട് ഗ്യാപ് ഇടണമെന്ന് ആരാധകന്‍; ഇത്രയും ഗ്യാപ് മതിയോ? എന്ന് അനു സിത്താര

നടന്‍ ടൊവിനോ തോമസിന്റെ തീവണ്ടി വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. അതിന്റെ സന്തോഷത്തിലാണ് ടൊവിനോയും അണിയറപ്രവര്‍ത്തകരും. ചിത്രത്തിലെ ലിപ് ലോക് രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. ഇതോടെ മലയാളത്തിലെ ഇമ്രാന്‍ ഹാഷ്മി എന്ന പേരും ആരാധകര്‍ ടൊവിനോക്ക് ചാര്‍ത്തിക്കൊടുത്തു.
ടൊവിനോയുടെ അടുത്ത ചിത്രമായ കുപ്രസിദ്ധ പയ്യനില്‍ അനു സിത്താരയാണ് നായിക. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് നേരത്തെ പുറത്തുവന്നിരുന്നു. ഇതോടെ ട്രോളന്മാര്‍ അനുവിന് നേരെയായി. അനു സൂക്ഷിക്കണമെന്നും പേടിക്കണമെന്നുമൊക്കെയായി ട്രോളുകളും വന്നു.
കഴിഞ്ഞ ദിവസം അനു ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത് ചിത്രത്തിന് താഴെ വന്ന കമന്റ് ഇങ്ങനെ; ”ചേച്ചി ടോവിനോ മച്ചാനുമായി കുറച്ചു ഗ്യാപ്പിട്ട് നിന്നാല്‍ മതി”. ഇത്രേം ഗ്യാപ് മതിയോ എന്നുചോദിച്ച് അനു തിരിച്ചൊരു ചിത്രവും പോസ്റ്റ് ചെയ്തു. കുപ്രസിദ്ധ പയ്യന്‍ എന്ന ചിത്രത്തിന്റെ പോസ്റ്ററാണ് അനു പോസ്റ്റ് ചെയ്തത്.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2CI5tIr
via IFTTT
No comments:
Post a Comment