ബെംഗളൂരു> ശബരിമലയില്‍ ഏതുപ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധിയില്‍ വലിയ സന്തോഷമെന്ന് കർണാടകമന്ത്രി ജയമാല. സുപ്രീം കോടതി വിധി പൂർവികരുടെ പുണ്യമെന്നും ദൈവഹിതമാണെന്നും ജയമാല പറഞ്ഞു.
യുവതിയായിരിക്കെ ശബരിമലയിൽ പോയെന്നും അയ്യപ്പ വിഗ്രഹത്തിൽ തൊട്ടുതൊഴുതുവെന്നുമുള്ള ജയമാലയുടെ വെളിപ്പെടുത്തൽ വർഷങ്ങൾക്ക് മുമ്പ് വിവാദമായിരുന്നു.
27ാം വയസിൽ ശബരിമലയിൽ പോയെന്നാണ് ജയമാല വെളിപ്പെടുത്തിയിരുന്നത്. സംഭവം വിവാദമായതോടെ ദേവസ്വം ബോർഡ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. 1986ൽ ശബരിമലയിൽ പോയിയെന്ന് 2006ലാണ് ജയമാല വെളിപ്പെടുത്തിയത്. തുടർന്ന് മതവികാരം വ്രണപ്പെടുത്തിയെന്ന് കാണിച്ച് ജയമാലക്കെതിരെ കേസെടുത്തിരുന്നു.കന്നഡ സിനിമാ താരമായിരുന്ന ജയമാല സാമൂഹ്യക്ഷേമവകുപ്പ് മന്ത്രിയാണ്.
from Kerala || Deshabhimani Online News https://ift.tt/2zAU7SQ
via IFTTT
No comments:
Post a Comment