ന്യൂഡല്‍ഹി > ബലാത്സംഗ കേസുകളില്‍ പ്രതികളെ രക്ഷപെടുത്താനായി മൊഴി മാറ്റുന്ന പരാതിക്കാരിയെ ശിക്ഷിക്കാമെന്നു സുപ്രീംകോടതി. പരാതിക്കാരി മൊഴി മാറ്റിയാലും മെഡിക്കല്‍ റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള മറ്റ് തെളിവുകള്‍ അടിസ്ഥാനമാക്കി പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ നല്‍കണമെന്നും കോടതി ഉത്തരവിട്ടു. ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി അധ്യക്ഷനായ ബെഞ്ചിന്റേതാണ് സുപ്രധാന ഉത്തരവ്.
ക്രിമിനല്‍ വിചാരണങ്ങള്‍ സത്യം തേടിയുള്ള അന്വേഷണമാണ്. അതീവ ഗൗരവമേറിയ ആ നടപടികളെ മൊഴിമാറ്റി അട്ടിമറിക്കുന്നത് കോടതിക്ക് നോക്കിനില്‍ക്കാനാവില്ലെന്നും ഉത്തരവില്‍ പറയുന്നു. സത്യം പുറത്തുകൊണ്ടുവരാന്‍ എല്ലാ പരിശ്രമങ്ങളും വേണമെന്നും ബെഞ്ച് പറഞ്ഞു.
from Kerala || Deshabhimani Online News https://ift.tt/2Qmg0uZ
via IFTTT
No comments:
Post a Comment