കൊച്ചി > കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു. ഫ്രാങ്കോ മുളയ്ക്കല്‍ നല്‍കിയ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താനായി മൂന്ന് ദിവസം നടത്തിയ ചോദ്യം ചെയ്യലുകള്‍ക്ക് ശേഷമാണ് വെള്ളിയാഴ്ച ഉച്ചയോടെ അറസ്റ്റ് ചെയ്യാനുള്ള നടപടികളിലേക്ക് അന്വേഷണ സംഘം കടന്നത്. ബിഷപ്പിനെ വൈദ്യപരിശോധനക്കായി കൊണ്ടുപോകും.
അറസ്റ്റ് ചെയ്താല്‍ ബിഷപ്പിനെ വൈക്കം കോടതിയിലാണു ഹാജരാക്കുക. അറസ്റ്റ് വിവരം അടുത്ത ബന്ധുക്കളേയും ബിഷപ്പിന്റെ അഭിഭാഷകരേയും പോലീസ് അറിയിച്ചിരുന്നു.ബിഷപ്പിന്റെ പഞ്ചാബിലെ അഭിഭാഷകനേയും പോലീസ് അറസ്റ്റ് വിവരം അറിയിച്ചു.
അതേസമയം നടപടിക്രമങ്ങള്‍ തുടരുകയാണെന്നും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നും ഡിജിപിയുടെ ഓഫീസില്‍നിന്നും അറിയിച്ചു.അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസും അറിയിച്ചു.
from Kerala || Deshabhimani Online News https://ift.tt/2QM0rO5
via IFTTT
No comments:
Post a Comment