ഇ വാർത്ത | evartha
വിജയലക്ഷ്മിയും അനൂപും മോതിരം കൈമാറി; വിവാഹം ഒക്ടോബറില്‍

മലയാളത്തിന്റെ പ്രിയഗായിക വൈക്കം വിജയലക്ഷ്മിയുടെ വിവാഹനിശ്ചയം കഴിഞ്ഞു. വൈക്കത്തെ വീട്ടില്‍ തിങ്കളാഴ്ച ആയിരുന്നു ചടങ്ങുകള്‍. പാലാ സ്വദേശി അനൂപാണ് വരന്. അടുത്ത സുഹൃത്തുക്കളെയും ബന്ധുക്കളെയും സാക്ഷിയാക്കി വിജയലക്ഷ്മിയും അനൂപും മോതിരം കൈമാറി.
രണ്ടുവര്‍ഷം മുന്‍പാണ് അനുപിന്റെ ആലോചന വരുന്നത്. വിജയലക്ഷ്മി സമ്മതിച്ചതോടെ ഒരുക്കങ്ങള്‍ വേഗത്തിലായി. ഇന്റീരിയര്‍ ഡിസൈനറായ അനൂപ് മിമിക്രി കലാകാരന് കൂടിയാണ്. കലാരംഗത്തുള്ള പ്രാവീണ്യമാണ് അനൂപിലേക്ക് ആകര്‍ഷിച്ചതെന്ന് വിജയലക്ഷ്മി നേരത്തെ പറഞ്ഞിരുന്നു. ഒക്ടോബര്‍ 22ന് വൈക്കം മഹാദേവക്ഷേത്രത്തില്‍ വെച്ചാണ് വിവാഹം.


Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2Miwuln
via IFTTT
No comments:
Post a Comment